Wednesday, November 20, 2024
Homeഅമേരിക്കഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി

ഇന്ത്യൻ കോണ്‍സുലേറ്റില്‍ നിന്ന് വിരമിച്ച കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പ് നല്‍കി

ജയപ്രകാശ് നായർ

ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്റ് അസ്സോസിയേഷൻ (എന്‍ ബി എ) ക്വീൻസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി.

വിജയകൃഷ്ണനും, ഭാര്യ ജലജയും, എന്‍ബി‌എ പ്രസിഡന്റ് ക്രിസ് തോപ്പിലും, പ്രഥമ വനിത വത്സാ കൃഷ്ണനും, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരും, ട്രഷറർ രാധാമണി നായരും ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രാധാമണി നായർ പ്രാർത്ഥനാഗാനം ആലപിച്ചു.

ജൂൺ 9 ഞായറാഴ്ച വൈകിട്ട് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എൻ.ബി.എ. പ്രസിഡന്റ് ക്രിസ് (ജനാർദ്ദനൻ) തോപ്പിൽ സ്വാഗതം ആശംസിച്ചുകൊണ്ട് വിജയകൃഷ്ണന്റെ സൗഹാർദ്ദപരമായ പ്രവർത്തനങ്ങളെക്കുറിച്ച് പ്രകീർത്തിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് വിജയകൃഷ്ണനെ പൊന്നാട അണിയിച്ചു.

പ്രശസ്ത ചെറുകഥാകൃത്തും, നിരൂപകനും, സംവിധായകനുമായ ബാബു പാറയ്ക്കൽ, എൻ.ബി.എ. മുൻ പ്രസിഡന്റുമാരായ ഗോപിനാഥക്കുറുപ്പ്, അപ്പുക്കുട്ടൻ നായർ, ജോ. സെക്രട്ടറി ജയപ്രകാശ് നായർ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ജി.കെ. നായർ, ട്രഷറർ രാധാമണി നായർ, വിനോദ് കെയാർകെ, ഡോ. മധു പിള്ള, രഘുനാഥൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഏവരും വിജയകൃഷ്ണന്റെ ശ്ലാഘനീയമായ പ്രവർത്തനശൈലിയെയും അദ്ദേഹം ചുമതലയേറ്റെടുത്തതിനു ശേഷം ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വന്ന നല്ല മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.

വൈസ് പ്രസിഡന്റ് ബാബു മേനോൻ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്നു നടന്ന പ്രതിമാസ ഭജനയിലും വിരുന്നു സൽക്കാരത്തിലും വിജയകഷ്ണനും പത്നിയും പങ്കെടുത്തു. എൻ.ബി.എ. നൽകിയ സ്വീകരണത്തിനും ആദരവിനും അദ്ദേഹം നന്ദി അറിയിച്ചു.

വാര്‍ത്ത: ജയപ്രകാശ് നായർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments