മാമങ്കര: പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ- 90) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ മെയ് 20 രാവിലെ 10ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മാമങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ അടക്കം ചെയ്യും.
പരേതൻ ഫൊക്കാന ഇന്റർ നാഷണൽ ഹയർ എഡ്യൂക്കേഷൻ കമ്മറ്റിയംഗം സജി ജോണിന്റെ പിതാവാണ്. ഫൊക്കാന ഇന്റർ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് സണ്ണി മറ്റമനയും കമ്മറ്റിയംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.