Friday, November 15, 2024
Homeഅമേരിക്കനൈനാ ദ്വൈവാർഷിക സമ്മേളനം ആൽബനിയിൽ ഒക്ടോബർ നാലിനും അഞ്ചിനും

നൈനാ ദ്വൈവാർഷിക സമ്മേളനം ആൽബനിയിൽ ഒക്ടോബർ നാലിനും അഞ്ചിനും

-- പോൾ ഡി പനയ്ക്കൽ --

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ ഒൻപതാം ദ്വിവത്സര സമ്മേളനത്തിനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. ന്യൂ യോർക്ക് ആൽബനി ക്രൗൺ പ്ലാസാ ഹോട്ടലിൽ ഒക്ടോബർ നാലിനും അഞ്ചിനുമായിരിക്കും സമ്മേളനം നടക്കുക. നഴ്സിംഗ് പ്രൊഫെഷന്റെയും നഴ്‌സുമാരുടെ പ്രവർത്തനത്തിനും കാലിക പ്രധാനമായ വിഷയങ്ങൾ ലക്ഷ്യമാക്കി “സിനെർജി ഇൻ ആക്‌ഷൻ: ഇന്നൊവേറ്റ്, ഇൻസ്പയർ, ഇന്റഗ്രേറ്റ് എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് സമ്മേളന ലക്ഷ്യങ്ങളും വിഷയങ്ങളും സമ്മേളനത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്.

അമേരിക്കയിലെ 4.7 ദശലക്ഷം രജിസ്റ്റേർഡ് നഴ്സുമാരിലെ പതിനായിര ക്കണക്കിനു വരുന്ന ഇന്ത്യൻ വംശക്കാരായ നഴ്സുമാരെയും നഴ്സിംഗ് പഠിക്കുന്നവരെയും ദേശീയതലത്തിൽ ഒരു കുടക്കീഴെ കൊണ്ടുവരുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ സംഘടനയാണ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന). വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് ചാപ്റ്ററുകൾ നൈനയ്ക്കുണ്ട്. അമേരിക്കയുടെ ആരോഗ്യസംരക്ഷണ രംഗത്ത് വളരെ സ്വാധീനമുള്ള അമേരിക്കൻ നഴ്സസ് അസോസിയേഷൻ, അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുന്ന നഴ്സിംഗ് അടക്കം പല ആരോഗ്യപരിപാലന ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കുന്ന സി ജി എഫ് എൻ എസ്, നാഷണൽ കൊയലിഷൻ ഓഫ് എത്നിക് മൈനോറിറ്റി നഴ്സസ് ഓർഗനൈസേഷൻ, നാഷണൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ബോർഡ് ഓഫ് നഴ്സിംഗ് തുടങ്ങിയ അതുല്യ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നൈന ഇന്ത്യൻ അമേരിക്കൻ നഴ്സുമാരുടെ സ്വരമായാണ് കണക്കാക്കപ്പെടുന്നത്. “ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എല്ലാ നിലകളിലും ഇന്ന് ഇന്ത്യൻ നഴ്സുമാർ അവരുടെ മികവും അർപ്പണവും പ്രകടിപ്പിക്കുന്നുണ്ട്. ആനുപാതികമായി അമേരിക്കൻ ജനസംഖ്യയിൽ നാമ മാത്രം ആണെങ്കിലും, ഇന്ത്യൻ നഴ്സുമാർ എങ്ങും ദൃശ്യമാണ്” സുജ തോമസ്, നൈനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഹോസ്പിറ്റൽ-നഴ്സിംഗ് ഹോം എന്നീ അക്യൂട്ട്-ലോങ്ങ് ടെം കെയർ സെന്ററുകളിലെ പ്രാഥമിക ശുസ്രൂഷ ചെയ്യുന്നവർ മുതൽ, ഹോസ്പിറ്റൽ നേതൃത്വം, യൂണിവേഴ്സിറ്റി അധ്യാപനം, ഗവേഷണം, കമ്മ്യൂണിറ്റി ഹെൽത്, നഴ്സ് പ്രാക്ടീഷണർ, മുതലായ രംഗങ്ങളിൽ വ്യാപൃതരാണ് നൈനയിലെ നേതൃത്വം.

ഒക്ടോബർ നാലിന് തുടങ്ങി അഞ്ചാം തിയതി അവസാനിക്കുന്ന കോൺഫെറൻസ് വിവിധ വിഷയങ്ങളിലായി ഒരേ സമയം നാല് സെഷനുകൾ വീതമാണ് അവതരിപ്പിക്കുക. ചികിത്സാ രംഗത്തും ആതുര ശുസ്രൂഷയിലും ഗവേഷണവും ശാസ്ത്രീയപരിശീലനവും വഴി ലഭ്യമാകുന്ന പുതിയ അറിവുകൾ ആണ് ഈ സെഷനുകളിൽ അവതരിപ്പിക്കപ്പെടുക. ഓരോ സെഷനും നഴ്സുമാർക്ക് അവരുടെ സർട്ടിഫിക്കേഷൻ നില നിർത്തുന്നതിനും ക്ലിനിക്കൽ ലാഡർ പോലുള്ള ഉയർച്ചയ്ക്കാവശ്യമായ അർഹത നൽകുന്നതിനുമുള്ള തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾ നൽകും. “രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്സുമാരുടെ ഒത്തുകൂടലിനേക്കാൾ, തുടർ വിദ്യാഭ്യാസം നേടുന്നതിനും പ്രൊഫെഷനലെന്ന നിലയിൽ പരസ്പരം ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പ്രചോദനം നൽകുന്നതിനും നേടുന്നതിനും നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ തന്നെ ശാശ്വതമായ മാറ്റം വരുത്തുന്നതിനും നൈനയുടെ ഈ കോണ്ഫറന്സ് കാരണമാകും” സുജ തോമസ് എടുത്തുപറഞ്ഞു. നേരത്തെ രജിസ്റ്റർ ചെയ്യുന്നതു വഴി കോണ്ഫറന്സില് പങ്കെടുക്കുന്നതിനുള്ള സീറ്റ് ഉറപ്പിക്കുക മാത്രമല്ല നഴ്സിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള സംഭാഷണങ്ങളിലും ചർച്ചകളിലും ഭാഗഭാക്കാകാനുള്ള ഒരവസരം കൂടിയാണിത്. സി ജി എഫ് എൻ എസിന്റെ ഗവേണിങ് ബോഡിയിലുള്ള സുജ തുടർന്നു പറഞ്ഞു. സിജിഎഫ്എൻഎസ് ഇന്റർനാഷനലിന്റെ ചീഫ് ഓഫ് സ്ട്രാറ്റജി ആൻഡ് ഗവണ്മെന്റ് അഫയേഴ്സ് ആയിരിക്കും ആദ്യ ദിവസത്തെ മുഖ്യ പ്രഭാഷകൻ. സിജിഎഫ്എൻഎസ് ഇന്റർനാഷനലിന്റെ ചീഫ് ഓഫ് സ്ട്രാറ്റജി ആൻഡ് ഗവണ്മെന്റ് അഫയേഴ്സ് ആയിരിക്കും ആദ്യ ദിവസത്തെ മുഖ്യ പ്രഭാഷകൻ. ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൾബനിയാണ് കോണ്ഫറന്സിന് ആതിഥേയത്വം നൽകുന്നത്. നാഷണൽ കൺവീനർ താര ഷാജന്റെയും ചാപ്റ്റർ കൺവീനർ അമ്പിളി നായരുടെയും നേതൃത്വത്തിൽ കോണ്ഫറന്സ് കമ്മിറ്റി സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ഏർളി രെജിസ്ട്രേഷൻ പുരോഗമിക്കുന്നുവെന്ന് കൺവീനർ താരാ ഷാജൻ പറഞ്ഞു. കോണ്ഫറന്സ് രജിസ്ട്രേഷന് https://nainausa.org/biennial-conference-24-registration എന്ന ലിങ്കിൽ ചെയ്യാവുന്നതാണ്. കോണ്ഫറന്സ് സുവനീറിലേക്ക് പ്രൊഫെഷണൽ ലേഖനങ്ങൾ ക്ഷണിക്കുന്നുവെന്ന് സുവനീർ കമ്മിറ്റി ചെയർ ഡോ. ഷൈല റോഷിൻ അറിയിച്ചു. അയയ്‌ക്കേണ്ട ലിങ്ക്: htts://nainausa.org/conference-24-souvenir/ കൂടുതൽ വിവരങ്ങൾക്ക്: nainausa.org

— പോൾ ഡി പനയ്ക്കൽ —

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments