Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

നല്ല ഉറക്കം ലഭിക്കാതെ പല പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ ഏറെയാണ്. സമ്മര്‍ദം മൂലവും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം കൊണ്ടുമൊക്കെ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്നിയ അത്ര നിസാരമായി കരുതരുത്.

ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം.

മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

പാലില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍, മെലാടോണിന്‍ എന്നിവ നല്ല ഉറക്കം സമ്മാനിക്കും. ചെറു ചൂട് പാല്‍ കുടിക്കുന്നത് നല്ലതാണ്. വാള്‍നട്ടില്‍ മെലാടോണിന്‍ ധാരാളമുണ്ട്. അതുകൂടാതെ വാള്‍നട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. വാള്‍നട്ടിലുള്ള ആല്‍ഫാ ലിനോലെനിക് ആസിഡ് എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഡിഎച്ച്എ ആയി മാറും, ഇത് സെറാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ബാര്‍ലിച്ചെടിയുടെ ഇലകള്‍ പൊടിച്ചത് ഉറക്കത്തിന് നല്ലതാണ്. കാല്‍സ്യം, ട്രിപ്റ്റോഫാന്‍, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ഉറക്കം പ്രോത്സാഹിപ്പിക്കുന്ന നിരവധി സംയുക്തങ്ങള്‍ ഇതിലുണ്ട്. മഗ്നീഷ്യം, ട്രിപ്റ്റോഫാന്‍, വൈറ്റമിന്‍ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയ പഴം ഉറക്കം സമ്മാനിക്കാന്‍ നല്ലതാണ്. ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും നല്ലതാണ്.

മത്തങ്ങാക്കുരുവില്‍ നിന്ന് ട്രിപ്റ്റോഫാന്‍ ലഭിക്കും. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണിത്. കൂടാതെ സിങ്ക്, കോപ്പര്‍, സെലെനിയം എന്നിവയും മത്താങ്ങാക്കുരുവിലുണ്ട്, ഇവയും സുഖകരമായ ഉറക്കം സമ്മാനിക്കും

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ