Wednesday, December 25, 2024
Homeഅമേരിക്കകോട്ടയം അസോസിയേഷൻ മാതൃദിനത്തിൽ ഫിലാഡൽഫിയയിലെ അമ്മമാരെ ആദരിക്കുന്നു

കോട്ടയം അസോസിയേഷൻ മാതൃദിനത്തിൽ ഫിലാഡൽഫിയയിലെ അമ്മമാരെ ആദരിക്കുന്നു

സാബു ജേക്കബ്ബ്

സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫിലാഡൽഫിയയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ധനശേഖരണാർത്ഥം മാതൃദിനമായ മേയ് 12 ഞായറാഴ്ച 4.30 നു 608 വെൽഷ് റോഡിലുള്ള ഫിലഡൽഫിയാ സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ഫ്രീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നടത്തുന്ന ഗാന നാട്യ നർമ്മ സംഗമം പരിപാടിയിൽ ഫിലഡൽഫിയയിലുള്ള അമ്മമാരെ പ്രത്യേകം ആദരിക്കുന്നു.

തിരക്കുകൾ ഒഴിയാത്ത നമ്മുടെ ജീവിതയാത്രയിൽ പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രാർത്ഥിച്ചും പരിശ്രമിച്ചും ജീവിക്കുന്ന നമ്മുടെ സുമനസുകളായ എല്ലാ അമ്മമാരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സണ്ണി കിഴക്കേമുറിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷൻ ഭാരവാഹികളായ കുര്യൻ രാജൻ, ജെയിംസ് അന്ത്രയോസ്, ജോബി ജോർജ്, സാജൻ വര്ഗീസ്, സാബു ജേക്കബ്, ജീമോൻ ജോർജ്, ജോൺ മാത്യു, ജോസഫ് മാണി, വർക്കി പൈലോ, ജോൺ പി വർക്കി, എബ്രഹാം ജോസഫ്, മാത്യു ഐപ് , വറുഗീസ് വറുഗീസ്, ജെയ്‌സൺ വർഗീസ്, സഞ്ജു സഖറിയാ, രാജു കുരുവിള, സാബു പാമ്പാടി, മാത്യു പാറക്കൽ, സരിൻ കുരുവിള എന്നിവർ അറിയിച്ചു.

മലയാള സിനിമാ സീരിയൽ കോമഡി മേഖലയിലെ പ്രഗദ്ഭരായി വിരാജിക്കുന്ന സിജു വിൽസൺ, മൈഥിലി, ബിനു അടിമാലി, മീര അനിൽ, രാജേഷ് പറവൂർ, അനു ജോസഫ്, രശ്മി കായംകുളം, ശശാങ്കൻ മയ്യനാട്, പ്രദീപ് പള്ളുരുത്തി, പ്രസീത ചാലക്കുടി, ബാബു ജോസ്, റെൽസ് റോപ്സൺ, ജസ്റ്റിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗാന നാട്യ നർമ്മ സംഗമം പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭാവന പദ്ധതിക്ക് വേണ്ടിയും ഇപ്പോൾ നടത്തി വരുന്ന സ്കോളർഷിപ് പദ്ധതിയ്ക്കുമായി വിനിയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. .

ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. സണ്ണി കിഴക്കേമുറി 215-327-7153, കുര്യൻ രാജൻ 610-457-5868, ജെയിംസ് അന്ത്രയോസ് 215-776-5583, ജോബി ജോർജ് 215-470-2400 സാജൻ വർഗീസ് 215-906-7118.. കൂടാതെ ടിക്കറ്റുകൾ സുലേഖ.കോം വെബ് സൈറ്റിലൂടെയും ഫിലാഡൽഫിയയിലെ ഇന്ത്യൻ സ്റ്റോറുകൾ വഴിയും ലഭിക്കുന്നതാണ്.

വാർത്ത: സാബു ജേക്കബ്ബ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments