Saturday, December 28, 2024
Homeഅമേരിക്കഅരുണാചൽ പ്രദേശിൽ യുവതിയും ദമ്പതികളും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.

അരുണാചൽ പ്രദേശിൽ യുവതിയും ദമ്പതികളും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു.

അരുണാചൽ പ്രദേശിൽ യുവതിയും ദമ്പതികളും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ദമ്പതികളും സുഹൃത്തും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായതിന്റെ ലക്ഷണങ്ങളില്ല,മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. കുറെ നാളുകളായി മരണാനന്തര ജീവതത്തെ പറ്റി പഠിക്കാൻ ഇൻ്റർനെറ്റ് സന്ദർശിക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ മുതല്‍ മൂവരെയും ഹോട്ടല്‍ മുറിക്ക് പുറത്ത് കണ്ടിരുന്നില്ല എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിരുന്നതായും പൊലീസ് അറിയിച്ചു. നവീനിന്റെ ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയായിരുന്നു മുറിയെടുക്കുന്നതിനായി ഹോട്ടലില്‍ ഇവര്‍ നല്‍കിയിരുന്നത്.
മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്ബ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ദമ്ബതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ‘ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നെഴുതി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.

കോട്ടയം സ്വദേശികളായ ദമ്പതികളായ നവീന്‍, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തിവരവെയാണ് അരുണാചലില്‍ ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം പുറത്ത് വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments