ഫിലഡൽഫിയാ, യു.എസ്.എ.: 2023 ഒക്ടോബർ 7-നുണ്ടായ ഹാമാസിൻ്റെ ഇസ്രായേൽ ആക്രമണശേഷം പാലസ്തീൻ ജനതയുടെമേലുള്ള വിലക്കുമൂലം 16,000ത്തിലധികം വിവിധ മതസ്ഥരായ ഇൻഡ്യക്കാർ ഇസ്രേയേലിൽ എത്തിയതായി വിക്കിപീഡിയ ഫ്രീ എൻസൈക്ലോപീഡിയ വെളിപ്പെടുത്തുന്നു. സമാധാന ചിന്താഗതിയും രാഷ്ട്രീയ വിപ്ലവങ്ങളിൽ വിമുക്തരുമായ ഇൻഡ്യ, ചൈന, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ സാമ്പത്തിക പരാധീനതയിലുള്ള രാജ്യങ്ങളിൽനിന്നും എത്തിച്ചേർന്നവരെ ഇസ്രായേൽ സസന്തോഷം സ്വാഗതം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
1948, മെയ് 14 ന് അമേരിയ്ക്കൻ പ്രസിഡൻ്റ് ആയിരുന്ന ഹാരി ട്രൂമാൻറെ ശക്തമായ സാമ്പത്തിക സഹായത്തോടും പിൻതുണയോടുംകൂടി ഒരു രാജ്യമായി രൂപീകൃതമായ ഇസ്രായേലും ഇൻഡ്യയും തമ്മിലുള്ള സൗഹൃദം വളരെ ബലവത്താണ്. രണ്ടാം ലോകമഹായുദ്ധകാലയളവിലും യുദ്ധാനന്തരവുമായി പലരാജ്യങ്ങളിൽനിന്നും ഇസ്രായേലിലേക്ക് 3 ലക്ഷത്തിലധികം യഹൂദ മതസ്ഥർ കുടിയേറിയതായി ദി ജെവിഷ് ഏജൻസി ആൻ്റ് നെഫെഷ് ബി നെഫെഷ് വിജ്ഞാപനത്തിൽ പറയുന്നു. വിശാല ലോകത്തിൽ ചിന്നിച്ചിതറി കഴിയുന്ന യഹൂദ മതസ്ഥർക്ക് യാതൊരു പ്രതിബന്ധനങ്ങളും ഇല്ലാതെ ഇസ്രായേലിലേക്ക് കുടിയേറാം 1948-നുശേഷം 2023, സെപ്റ്റംബർ വരെയുള്ള കാലയളവിൽ 80,000ത്തിലധികം യഹൂദന്മാർ ഇൻഡ്യയിൽനിന്നും ഇസ്രായേലിൽ കുടിയേറിയതായി ജെവിഷ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
ഇൻഡ്യൻ പഞ്ചായത്തുകൾക്ക് തുല്യമായ കിബസ്, മാഷാബ് പ്രദേശങ്ങളിൽ 10,000 ത്തിലധികം മലയാളി കുടിയേറ്റക്കാർ ഉള്ളതായി ഉദ്യോഗാർത്ഥം ഇസ്രായേലിലുള്ള മലയാളികൾ പറയുന്നു. ഇസ്രയേലിലെ ഒഫീഷ്യൽ ഭാഷ ഹീബ്രുവും അറബിക്ക് ആയിരുന്നിട്ടും, മാതൃഭാഷയായ മലയാളത്തോട് പൂർണ്ണമായി വിടപറയാതെ പുതിയ തലമുറയേയും ഒരു പരിധിവരെ മലയാളം പഠിപ്പിയ്ക്കുന്നതായും അറിയപ്പെടുന്നു.
ഇപ്പോൾ 18,000 ത്തിലധികം ഇൻഡ്യൻ പൗരസമൂഹം അശേഷം വിവേചനം ഇല്ലാതെ സസന്തോഷം ഇസ്രയേലിൽ ഔദ്യോഗിക വൃത്തിയിൽ ഏർപ്പെട്ടിരിയ്ക്കുന്നു. ഇൻഡ്യക്കാർ അനായാസം ഇംഗ്ലീഷ് ഭാഷ സംസാരിയ്ക്കുന്നതിനാൽ വൻവിഭാഗം അന്തർദേശീയ ബിസിനസ് സ്ഥാപനങ്ങളിലും വിദേശ എംബസ്സികളിലും വൻ ശമ്പളത്തോടുകൂടി ജോലിചെയ്യുന്നു. ഇസ്രായേൽ നാണ്യമായ ഷെലെസ്സിന്റെ വിനിമയ നിരക്കുയർന്നു നിൽക്കുന്നതുമൂലവും ഇൻഡ്യൻ ഉദ്യോഗസ്ഥർക്കുള്ള വേദനവും വർദ്ധിച്ചതായി അനുഭവപ്പെടുന്നു.
1990നുശേഷം ഇൻഡ്യയും ഇസ്രായേലും സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും വ്യാപകമായി പ്രബലപ്പെടുന്നതിനോടൊപ്പം 2021-ൽ സ്ഥാപിതമായ 12 ഡ 2 ഗ്രൂപ്പിലും അമേരിയ്ക്കയോടൊപ്പവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു. എ. ഇ) നോടൊപ്പവും സംഘടിതമായി പ്രവർത്തിയ്ക്കുവാനുള്ള ധാരണയിലെത്തി.
ഇസ്രേയേൽ -ഗാസ യുദ്ധത്തിൽ പരസ്യമായി ആയുധവും ഇൻഡ്യൻ വോളന്റിയർമാൻ പൗവ്വറും ഇസ്രായേലിന് നൽകിയതിലുള്ള പല ഇസ്രയേൽ വിരുദ്ധരാജ്യങ്ങളുടെയും പരമർശനത്തെ സൗമ്യമായി തന്നെ ഇൻഡ്യ നേരിടുന്നു.