Thursday, December 26, 2024
Homeഅമേരിക്കഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന വിമാന സർവിസുകൾക്ക് ആലോചന

ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന വിമാന സർവിസുകൾക്ക് ആലോചന

രവി കൊമ്മേരി. യുഎഇ .

ഫുജൈറ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഫുജൈറയിൽ നിന്ന് ദിവസേന വിമാന സർവീസുകൾ ആരംഭിക്കാൻ ആലോചിക്കുന്നതായി ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം ബിസിനസ് ഡവലപ്മെന്റ് മാനേജർ മാർക് ഗവൻഡർ പറഞ്ഞു. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ചില രേഖകൾ പൂർത്തിയാകാനായി കാത്തിരിക്കുകയാണെന്നും ഈ വർഷം തന്നെ തുടങ്ങാൻ സാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ജൂലൈയിൽ ഈജിപ്ത് എയർ ഫുജൈറയിൽ നിന്ന് സർവിസ് ആരംഭിക്കുന്നുണ്ട് . ഒരു ഇന്ത്യൻവിമാനക്കമ്പനിയുമായി വിമാനത്താവളം അധികൃതർ ചർച്ചയിലാണ്. മറ്റു ചില കമ്പനികളും താൽപര്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം കൂടിച്ചേർത്തു . ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ ‘ സലാം എയർ ‘ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിച്ചിരുന്നു . മസ്കത്ത് വഴിയാണ് കോഴിക്കോടേക്ക് സർവിസ് ആരംഭിച്ചത് . കഴിഞ്ഞ വർഷം ഒക്ടോബർ രണ്ട് മുതൽ തിങ്കൾ , ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവിസ് തുടങ്ങിയത് . ഇന്ത്യയിലേക്ക് ഫുജൈറയിൽ നിന്ന് നേരിട്ട് സർവിസ് തുടങ്ങുന്നത് വടക്കൻ എമിറേറ്റുകളിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments