Tuesday, December 24, 2024
Homeഅമേരിക്കകാനഡയിലെ ഒൻ്റാറിയോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു

കാനഡയിലെ ഒൻ്റാറിയോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു

സർനിയ:-  ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങി (22) നെയാണ് ക്രോസ്‌ലി ഹണ്ടർ (36) എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്. സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം.

അടുക്കളയിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് പിന്നീട് ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചത്. കത്തി ഉപയോ​ഗിച്ച് റൂംമേറ്റ് ​ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയതായാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ​ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നിൽ വംശീയമായ ഘടകങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സർനിയ പൊലീസ് അറിയിച്ചു.

​ഗുറാസിസ് സിങ്ങിൻ്റെ മരണത്തിൽ കോളേജ് അനുശോചനം രേഖപ്പെടുത്തി. ഗുറാസിസിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും കോളേജ് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments