Tuesday, December 24, 2024
HomeUncategorizedകുടുംബസംവിധാനം ഭദ്രമായാൽ ഹാപ്പിനെസ് സമൂഹം യാഥാർത്ഥ്യമാകും: വിസ്ഡം ഫാമിലി കോൺഫറൻസ്*

കുടുംബസംവിധാനം ഭദ്രമായാൽ ഹാപ്പിനെസ് സമൂഹം യാഥാർത്ഥ്യമാകും: വിസ്ഡം ഫാമിലി കോൺഫറൻസ്*

*കുടുംബം സംവിധാനം ഭദ്രമായാൽ ഹാപ്പിനെസ് സമൂഹം യാഥാർത്ഥ്യമാകും: വിസ്ഡം ഫാമിലി കോൺഫറൻസ്*
– – – –
കോട്ടയ്ക്കൽ:  ഹാപ്പിനെസ് സമൂഹത്തെ യാഥാർത്ഥ്യമാക്കാൻ കുടുംബ സംവിധാനം ഭദ്രമാക്കി ബന്ധങ്ങളുടെ പവിത്രതാ ബോധവും ഉത്തരവാദിത്തവും ഉള്ള തലമുറകളെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

ഹാപ്പിനെസ് കോർണർ, ഉദ്യാനം, തെരുവ് എന്നീ സംവിധാനങ്ങളെ പ്രായാധിക്യത്താൽ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ ജാഗ്രത പുലർത്തണം.

സംസ്ഥാനത്തെ ലഹരി പദാർത്ഥങ്ങളുടെ വ്യാപകമായ വിപണി കേന്ദ്രമാക്കാൻ ഒത്താശ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.

സമൂഹത്തിൽ ലഹരി ഉപയോഗത്തിനും ഉദാരലൈംഗികതയ്ക്കും ആശയ പിന്തുണ നൽകുന്ന നവലിബറൽ സമീപനങ്ങൾക്കെതിരെ സമൂഹം ഉൽബുദ്ധരാകണം.

കുടുംബ സംവിധാനങ്ങളെ തകർക്കുന്ന ജെൻഡർ രാഷ്ട്രീയത്തെ വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കുന്നതിൽ നിന്ന് അധികാരികൾ പിൻമാറണം.

സ്വവർഗാനുരാഗത്തെയും കുടുംബ ശൈഥില്യങ്ങളെയും പ്രോൽസാഹിപ്പിക്കുന്ന കലാ- ചലചിത്ര സംവിധാനങ്ങൾക്ക് സെൻസർ ബോർഡ് നിയന്ത്രണമേർപ്പെടുത്തണം.

ധാർമ്മിക സദാചാര മൂല്യങ്ങളെ പുതുതലമുറയിൽ വളർത്തിയെടുക്കുന്നതിലൂടെ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാകുമെന്നും സ്ക്രിയമായ യുവതക്ക് നിദാനമാകുമെന്നും
സമ്മേളനം അഭിപ്രായപ്പെട്ടു. കോട്ടക്കൽ പുത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരയിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.

വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, കെ പി നൗഷാദ് അലി (കെ.പി. സി. സി )ശിവദാസൻ എ (സി പി. എം )വിസ്ഡം പണ്ഡിതസഭ ( ലജനത്തുൽ ബഹൂ സുൽ ഇസ്ലാമിയ ) സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ,വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി കെ അഷറഫ്,, ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, ,സിറാജുൽ ഇസ്ലാം ബാലുശ്ശേരി എന്നിവർ സംസാരിച്ചു.
വിവിധ മത്സര പരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള ഉപഹാരം പി എൻ അബ്ദുല്ലത്തീഫ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പി കെ അഷറഫ് എന്നിവർ വിതരണം ചെയ്തു
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments