Logo Below Image
Thursday, April 10, 2025
Logo Below Image
Homeയാത്രഹിമാചൽ പ്രദേശം -7 ‘റെവൽസർ’ (റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാവിവരണം)

ഹിമാചൽ പ്രദേശം -7 ‘റെവൽസർ’ (റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാവിവരണം)

റിറ്റ ഡൽഹി

ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ആരാധനാലയമാണ് ഹിമാചൽ പ്രദേശത്തിലെ മറ്റൊരു സ്ഥലമായ ‘റെവൽസർ.’

സമുദ്രനിരപ്പിൽ നിന്ന് 1360.  മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്കുള്ള യാത്രയിൽ,  അടുത്തുണ്ടായ കനത്ത മഴയും മേഘവിസ്ഫോടനകളും കൊണ്ടായിരിക്കാം  പാതയുടെ വലതു ഭാഗം മലകൾ ഇടിഞ്ഞ് വീണ് വലിയ ഉരുളൻ കല്ലുകളും മണ്ണും എല്ലാമായി റോഡിന്റെ ഒരു വശത്ത് കൂടികിടക്കുകയാണെങ്കിൽ ചിലയിടത്ത് റോഡിന്റെ ഇടതു വശം താഴോട്ട് ഇടിഞ്ഞു പോയിരിക്കുന്നു .  പലയിടത്തും റോഡ് എന്ന് പറയാനില്ല.ആകെ കൂടെ ഭയപ്പെടുത്തുന്ന യാത്രയായിരുന്നു.

ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നീ മൂന്ന് ധാർമിക മതങ്ങൾക്കും ഈ നഗരം പവിത്രമാണ്. ഹിന്ദുക്കൾക്ക് ഈ സ്ഥലം മഹാഭാരതവുമായും ശിവന്റെ ഇതിഹാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, സിഖുകാർക്ക് ഈ സ്ഥലം ഗുരു ഗോവിന്ദ് സിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു, ബുദ്ധമതക്കാർക്ക് ഈ സ്ഥലം രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്ന പദ്മസംഭവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചരിത്രമനുസരിച്ച് പദ്മസംഭവ തന്റെ മകളായ മന്ദാരവയെ ഭാര്യയായി സ്വീകരിച്ചുവെന്ന കിംവദന്തികൾ കേട്ട് രോഷാകുലനായ മാണ്ഡിയിലെ രാജാവായ അരാഷധർ ശിക്ഷയായി പദ്മസംഭവയെ റേവൽസാറിൽ കത്തിച്ചു. ചിത അണഞ്ഞപ്പോൾ, അതിന്റെ സ്ഥാനത്ത് ഒരു തടാകം പ്രത്യക്ഷപ്പെട്ടു. നടുവിൽ താമരപ്പൂവിൽ ഇരിക്കുന്ന പത്മസംഭവ.

തന്റെ പ്രവൃത്തികളിൽ പശ്ചാത്തപിച്ച രാജാവ് തന്റെ മകളെ പത്മസംഭവയ്ക്ക് വിവാഹം ചെയ്തുകൊടുത്തു.

ഈ തടാകത്തെക്കാളും വളരെ ദൂരെ നിന്ന് കാണാൻ സാധിക്കുന്ന പത്മസംഭവയുടെ 37.5 മീറ്റർ വലിയ പ്രതിമ, ദൂരെ നിന്നു കാണാൻ സാധിക്കുമെങ്കിലും അതിനടുത്തേക്ക് എത്താൻ gps യും അവിടെയുള്ളവരും ഞങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കി. പലരും ഓരോ കുന്ന് ഇറങ്ങി പോകാനാണ് പോകുന്നത്. വാഹനവുമായി എങ്ങനെ പോകും? പിന്നീട് വാഹനം ഒരു സ്ഥലത്ത് നിറുത്തി അവിടെ നിന്നും കാൽ നട ആയിട്ടായിരുന്നു യാത്ര!

2012 ഏപ്രിൽ 1-ന് ടിബറ്റിലെ 14-ാമത് ദലൈലാമ ആണ് പത്മസംഭവയുടെ ഈ വലിയ പ്രതിമ പ്രതിഷ്ഠിക്കുകയും അനുഗ്രഹിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത് .ഏകദേശം 10 വർഷമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്, ഫൗണ്ടേഷന്റെ നിർമ്മാണത്തിന് മാത്രം 3 വർഷമെടുത്തു.

നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാസ്റ്റർ ആർട്ടിസ്റ്റുകളും തൊട്ടടുത്ത റെവൽസാർ പ്രദേശത്തെ വ്യാപാരികളും ഏതാണ്ട് പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചതാണ് ഇത്.

ടിബറ്റൻ ബുദ്ധമതക്കാർക്ക് ഒരു പുണ്യസ്ഥലമാണ് റെവൽസർ, രണ്ട് ബുദ്ധ വിഹാരങ്ങളുണ്ട്; ദ്രികുങ് കഗ്യു ആശ്രമവും സോ-പെമ ഓർജിയെൻ ഹെറു-കൈ ന്യിംഗ്മ മൊണാസ്ട്രിയും.50-ലധികം കന്യാസ്ത്രീകൾ റിട്രീറ്റിൽ പരിശീലിക്കുന്നു. ഞങ്ങളുടെ കുന്നിറങ്ങിയുള്ള കാൽ നട യാത്രയിൽ അവരുടേതായ വേഷം ധരിച്ച ഏതാനും ‘ മൊട്ട കുട്ടികളെയും’ കണ്ടിരുന്നു. അവർ ഫ്രീ സമയത്ത് കളിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. കളിച്ചു ഉല്ലസിച്ച് പോകുന്ന അവരെ കണ്ടപ്പോൾ ‘ ദേശാടനം’ സിനിമയാണ് എനിക്കോർമ്മ വന്നത്. അവരെയോർത്ത് കരയുന്ന മാതാപിതാക്കന്മാർ വീട്ടിലുണ്ടാവില്ല എന്ന് ആശ്വസിക്കാമല്ലേ!

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്നുമുള്ള ബുദ്ധമത വിശ്വാസികൾ ഇവിടെയുണ്ട്.

മൊണാസ്ട്രീ , സെൽഫിക്കുള്ള പശ്ചാത്തലമാക്കിയുള്ള സ്ഥലമായി മാറിയിരിക്കുന്നു. എന്നാലും ആരാധനാലയത്തിലെ ആ നിശ്ശബ്ദതയോട് ബഹുമാനവും ഇഷ്ടവും .

ടിബറ്റൻ പുരാവസ്തുക്കൾ വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ ടിബറ്റൻ മാർക്കറ്റും ഇവിടെയുണ്ട്.  ടിബറ്റൻ ഭക്ഷണമുള്ള ഭക്ഷണ ശാലകളും ധാരാളം. വലിയൊരു സൂപ്പ് പാത്രത്തിൽ സൂപ്പും പച്ചക്കറികളും നൂഡിൽസ്സും അവരുടേതായ മസാലകൾ കൊണ്ട് ഉണ്ടാക്കിയ ‘തുപ്പക്ക’ എന്ന വിഭവവും മോംമോസും കഴിച്ച് അവിടെ നിന്ന് യാത്ര പറയുമ്പോൾ മനസ്സിനും വയറിനും പുതുമകൾ സമ്മാനിച്ച നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം എന്നു പറയാം.

Thanks 

റിറ്റ ഡൽഹി

RELATED ARTICLES

6 COMMENTS

  1. വായനക്കാർക്കും പുതുമ അനുഭവപ്പെട്ട യാത്രാവിവരണം ഒത്തിരി ഇഷ്ടം..
    ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യവും തുപ്പക്കയും ഒത്തിരി ഇഷ്ടം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ