Thursday, December 26, 2024
Homeകഥ/കവിതമരുപ്പച്ചയിൽ ലയിക്കുന്നവർ (കവിത) ✍ മുകുന്ദൻ കുനിയത്ത്

മരുപ്പച്ചയിൽ ലയിക്കുന്നവർ (കവിത) ✍ മുകുന്ദൻ കുനിയത്ത്

മുകുന്ദൻ കുനിയത്ത്

മരുപ്പച്ചയിൽ ലയിച്ച്
മതിമറന്നലയുന്നവർ
മധുരം മയക്കുമരുന്നെന്നറിയാതെ
മൃഷ്ടാന്നമായി ഭുജിക്കുന്നവർ!

അതിരുകളില്ലാത്ത
മോഹത്തിൻ ചിറകിൽ
കയറിയുയരം താണ്ടി
ഒടുവിൽ താഴേക്കു
വീണൊടുങ്ങുന്നവർ
അനുഭവം അടയാളമാക്കാതെ
അടിമയാകുന്നവർ
അടിതെറ്റി വീഴുന്നവർ!

മനസ്സിൻ കടിഞ്ഞാൺ
നഷ്ടപ്പെടുന്നവർ
നൊമ്പരക്കടലിൽ
വീണൊടുങ്ങുന്നവർ
ഇക്കരപ്പച്ചകളറിയാതെ
അക്കരപ്പച്ചയെ
തേടിയലയുന്നവർ
ഒടുവിലോ സത്യങ്ങളറിയുകിൽ
തകരുന്നതെത്രയോ ജീവിതങ്ങൾ .

മുകുന്ദൻ കുനിയത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments