പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ഇന്ന് കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/ 7 എന്ന നിലയിലാണ്. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.
അലക്സ് കാരി (17*) നഥാൻ മക്സ്വീനി (10), ട്രാവിസ് ഹെഡ് (11) എന്നിവർ മാത്രമാണ് ആസ്ത്രേലിയൻ നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.41റണ്‍സെടുത്ത നിതീഷ് റെഡ്ഡിയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ കൂടാരം കയറ്റി മിച്ചൽ സ്റ്റാർക്കാണ് ആദ്യ വിക്കറ്റ് നേടിയത്. നാലാമനായി ക്രീസിലെത്തിയ വിരാട് കോലിക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
12 പന്ത് നേരിട്ട കോലിഅഞ്ച് റൺസുമായി ഹേസൽവുഡിന് വിക്കറ്റ് നൽകി മടങ്ങി. ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് പന്ത് – നിതീഷ് റെഡ്ഡി കൂട്ടുകെട്ടാണ്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യന്‍ നിരയില്‍ ആറ് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.