ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കും.
രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 25.
ഈ ഓര്‍മ പുതുക്കലിന് വേണ്ടി മാത്രമല്ല എല്ലാവര്‍ഷവും ജനുവരി 25 വോട്ടര്‍മാരുടെ ദിവസമായി ആചരിക്കുന്നത്. ജനാധിപത്യത്തില്‍ ഒരു വോട്ടിനുള്ള വില ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ്.
വിദ്യാര്‍ത്ഥികളേയും പൊതു സമൂഹത്തേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് വോട്ടര്‍മാരുടെ ദിനാചരണത്തില്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണ കൂടത്തിനാണ് പരിപാടികള്‍ നടത്തുന്നതിനുള്ള ചുമതല.
സമ്മതിദായക ദിന പ്രതിജ്ഞയാണ് ദിനാചരണത്തിലെ പ്രധാന അജണ്ട. വോട്ടര്‍പട്ടികയിലെ പുതു മുഖങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുക, പോളിങ് ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ പൊതു പരിപാടികള്‍ സംഘടിപ്പിക്കുക, പുതിയ വോട്ടര്‍മാരെ അനുമോദിക്കുക തുടങ്ങി ദിനാചരണത്തില്‍ പരിപാടികള്‍ ഒരുപാടാണ്.
രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്‍മാരേയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സമ്മതിദായക ദിനം ഇത്ര ഗംഭീരമായി ആചരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ധാര്‍മികമായും സത്യസന്ധമായും നടത്തപ്പെടേണ്ടതുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷമര്‍ വോട്ടേഴ്‌സ് ദിന സന്ദേശത്തില്‍ പറയുന്നു.
രാജ്യത്തെ ആറര ലക്ഷം സ്ഥലങ്ങളില്‍ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതാണ്ട് എട്ടര ലക്ഷത്തോളം വരുന്ന പോളിങ് സ്‌റ്റേഷനുകളിലും പരിപാടികള്‍ നടക്കും അര ലക്ഷത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമാവും.