ശിവഭഗവാനെ ‘രോഗശാന്തിയുടെ ദൈവം’ എന്നാരാധിക്കുന്ന ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബൈജ് നാഥ് ക്ഷേത്രം . ശുദ്ധമായ പ്രകാശവും അതിരുകളില്ലാത്ത ശക്തിയും പുറപ്പെടുവിക്കുന്ന സ്തംഭങ്ങളായ 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് ബൈജ് നാഥ് ക്ഷേത്രത്തിനകത്ത് സ്ഥിതിചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ശിവ ഭക്തരായ പ്രധാന വാസ്തുശില്പികളായി സേവനമനുഷ്ഠിച്ച അഹുക, മന്യുക എന്നീ രണ്ട് പ്രാദേശിക വ്യാപാരികൾ1204 ൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് ചുവരുകളിലെ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ശ്രീകോവിലിന്റെ സ്ഥാനത്താണ് ബൈജ് നാഥ് ക്ഷേത്രം നിർമ്മിതമായത്.
പരമശിവന്റെ മറ്റൊരു പേരായ ‘വൈദ്യനാഥ്’ എന്ന പേരിലാണ് ബൈജ് നാഥ് ക്ഷേത്രം അനുസ്മരിക്കപ്പെടുന്നത്. ‘വൈദ്യനാഥൻ’ എന്ന ഈ പദം എല്ലാ രോഗങ്ങളും കഷ്ടപ്പാടുകളും കരുണാമയമാം രൂപത്തിൽ ശിവ ഭഗവാൻ സുഖപ്പെടുത്തുമെന്നാണ് ബോധ്യപ്പെടുത്തുന്നത്. ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമായി കണക്കാക്ക പ്പെടുന്ന ബൈജ് നാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറമേ ദേവീ ദേവന്മാർക്കായി സമർപ്പിച്ച നിരവധി ചെറിയ ആരാധനാലയ ങ്ങളുണ്ട്.
ദൈവീകമായ മഹത്വത്തെ അഭിമുഖീകരിക്കുന്ന ബൈജ് നാഥ് ക്ഷേത്ര സന്ദർശനം ഒരു തീർത്ഥാടനമെന്നതിലുപരി ഹിമാലയൻ ആത്മീയ കേന്ദ്രത്തിലേക്കുള്ള ഒരു യാത്ര കൂടിയാണ്. ശിവഭഗവാന് സമർപ്പിതമായ ഈ ക്ഷേത്രം വാസ്തുവിദ്യയുടെയും ചരിത്രത്തിന്റെയും കാലാതീതമായ അത്ഭുതമാണ്. മനോഹരമായ ശില്പങ്ങളാലും കൊത്തുപണികളാലും ഹൈന്ദവ പുരാണങ്ങളുടെ വിവിധ വശങ്ങൾ ക്ഷേത്ര സമുച്ചയത്തിൽ ചിത്രീകരിക്കുന്നു.
1905 ലെ ഭൂകമ്പം കാൻഗ്ര താഴ്വരയിലെ ഏറെക്കുറെ കെട്ടിടങ്ങളും, ക്ഷേത്രങ്ങളും തകർത്തെങ്കിലും ഒട്ടേറെ കേടുപാടുകളില്ലാതെ ബൈജ് നാഥ് ക്ഷേത്രം നിലനിന്നു. ക്ഷേത്രത്തിന്റെ ഗണ്യമായ ശിലാ നിർമ്മാണവും തന്ത്ര പ്രധാന സ്ഥാനവും ഭൂകമ്പത്തിൽ മറ്റു പല കെട്ടിടങ്ങളുടെയും ഇടിച്ച ആഘാതങ്ങളെ ചെറുത്തുനിൽക്കാൻ സഹായകമായി.
ഐതിഹ്യമനുസരിച്ച് ബൈജ് നാഥ് ക്ഷേത്ര സ്ഥാപനം അഹുക, മന്യുക (2 സഹോദര ങ്ങൾ)ക്കും കുട്ടികൾ ഇല്ലായിരുന്നു. ഒരു മകനുവേണ്ടി ഒരുപാട് ആഗ്രഹിച്ച ഈ സഹോദരങ്ങൾ ശിവ ഭഗവാനോട് വരം തേടുകയും തങ്ങളുടെ ആഗ്രഹം സഫലമാക്കി തരുകയാണെങ്കിൽ ക്ഷേത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനവും ചെയ്തു. അവരുടെ ആഗ്രഹസാഫല്യത്തിന് അനുസൃതമായി അനുഗ്രഹം ലഭിച്ചപ്പോൾ ശിവ ഭഗവാന് സമർപ്പണമായി ബൈജ് നാഥ് ക്ഷേത്രം പണിയുകയായിരുന്നു.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യമിതാണ്. ശിവ ഭക്തനായ രാവണൻ കഠിന തപസ്സി ലൂടെ, ശിവഭഗവാനെ പ്രീതിപ്പെടുത്താൻ രാവണൻ 9 തവണ തന്റെ തലവെട്ടി മാറ്റിയെന്നും പത്താംതവണയും ഇത് ആവർത്തിച്ചപ്പോൾ ഭഗവാൻ പ്രത്യക്ഷപ്പെടുകയും രാവണനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു. വരം ലഭിച്ചതിനെ തുടർന്ന് രാവണന് ശിവ ഭഗവാനെ ലങ്കയിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള അവസരം ലഭിച്ചുവെന്ന് പറയപ്പെടുന്നു. രാവണന് ബോലെ നാഥ് ശിവലിംഗം ഭഗവാൻ നൽകിയെന്നും ഇത് സ്ഥാപിക്കുന്നിടത്ത് ശിവ സാമീപ്യം ഉണ്ടാകുമെന്നും പറഞ്ഞുവത്രേ.യാത്രാ മദ്ധ്യേ ഈ ശിവലിംഗം രാവണന് ഒരു ആട്ടിടയന് ഏൽപ്പിക്കേണ്ട സാഹചര്യമുണ്ടാവുകയും ശിവലിംഗത്തിന്റെ ഭാരം താങ്ങാനാവാതെ ആട്ടിടയനത് നിലത്തു വെക്കുകയും ചെയ്തു. ശിവലിംഗം എവിടെയാണ് സ്ഥാപിക്കുന്നത് അവിടെ നിന്നും തിരികെ എടുക്കാൻ സാധിക്കില്ലെന്ന് ശിവഭഗവാൻ പറഞ്ഞിരുന്നതുകൊണ്ട് തിരികെയെത്തിയ രാവണൻ ഏറെ ശ്രമിച്ചിട്ടും ശിവലിംഗം തിരിച്ചെടുക്കാൻ സാധിച്ചില്ല.ഈ ശിവലിംഗമാണ് ഇന്ന് ബൈജ് നാഥ് ക്ഷേത്രത്തിൽ കാണുന്ന ശിവലിംഗമെ ന്നാണ് പുരാണകഥയിൽ പറയുന്നത്. അതുകൊണ്ടുതന്നെ ശ്രീരാമൻ രാവണനെ വധിച്ച ദിവസം അനുസ്മരിക്കുന്ന ദസറ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ഇവിടെയുള്ളവർ കരുതുന്നത്.
മറ്റൊരു പ്രത്യേകത ബൈജ് നാഥ് ക്ഷേത്രത്തിലെ ജലത്തിന് ആളുകളുടെ രോഗങ്ങളെ സുഖപ്പെടുത്താൻ കഴിയുമെന്ന കാരണത്താൽ ഇവിടേക്ക് എല്ലാവർഷവും ആയിരക്കണക്കിനാളുകൾ എത്തിച്ചേരുന്നുവെന്നതാണ്. ബൈജ് നാഥ് ക്ഷേത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ കാൻഗ്ര സാമ്രാജ്യ ഭരണാധികാരിയായ സൻസാർ ചന്ദ് അദ്ദേഹത്തിന്റെ ഭരണകാലത്ത് അറ്റകുറ്റ പ്പണികൾ തീർത്ത് വികസിപ്പിക്കുകയും അങ്ങനെ ഈ ക്ഷേത്രം പ്രാർത്ഥനയുടെയും സാംസ്കാരിക പ്രവർത്തനത്തിന്റെയും
വികസിതരൂപമായി നിലകൊണ്ടു.
ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ശിവരാത്രിക്ക് വർണ്ണാഭമായ മേളയും ആഘോഷങ്ങളും നടക്കുന്നു. ബൈജ് നാഥ് ക്ഷേത്രത്തിന്റെ ശിലാ ഫലകങ്ങളിൽ ക്ഷേത്ര ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലിഖിതനീയ സപ്തർഷി, ശക എന്നിങ്ങനെ രണ്ട് കാലഘട്ടങ്ങളിൽ നൽകിയിരിക്കുന്നു.
സത്യയുഗം മുതൽ ദ്വാപരയുഗം വരെയുള്ള കാലഘട്ടങ്ങളിൽ ക്ഷേത്രവുമായി പ്രശസ്തരായ നിരവധി പേർ ബന്ധപ്പെട്ടിരുന്നുവെന്നും കൂടാതെ ബൈജ് നാഥ് ക്ഷേത്രത്തിന് അകത്തുള്ള ശിവലിംഗം ഒരിക്കലും നശിക്കപ്പെടാത്തതാണെന്നും ഭക്തർ പറയുന്നു.
ലോകപ്രശസ്തമായ നിരവധി പൗരാണിക കഥകളുമായി ബന്ധപ്പെട്ട ബൈജ് നാഥ് ക്ഷേത്രം വർഷങ്ങളായി രാജ്യത്തുടനീളമുള്ള അനുയായികളെ ആകർഷിക്കുന്ന ഭക്തിയുടെ കേന്ദ്രമാണ്.