Logo Below Image
Friday, February 21, 2025
Logo Below Image
Homeപ്രവാസിWMF ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷിച്ചു.

WMF ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു.

നൗഷാദ്

WMF ജിദ്ദ കൌൺസിൽ സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം ഒരു ഉത്സവ സമാനമായിരുന്നു. ഹറാസാത്തിലെ യാസ്മിൻ വില്ലയിൽ പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. മരിയ ഷിബു അവതാരിക ആയിരുന്നു.

പ്രസിഡന്റ്‌ മോഹൻ ബാലന്റെ അസാന്നിദ്ധ്യത്തിൽ, വൈസ് പ്രസിഡന്റ് ഡോക്ടർ വിനീത പിള്ള അധ്യക്ഷത വഹിച്ച സാംസ്‌കാരിക യോഗം രക്ഷാധികാരി മിർസ ഷരീഫ് ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം നിസാർ യൂസഫ് , സൗദി നാഷണൽ കോഓർഡിനേറ്റർ വിലാസ് കുറുപ്പ്, ലേഡീസ് വിങ് കൺവീനർ സോഫിയ ബഷീർ എന്നിവർ ആശംസകൾ നേർന്നു, പ്യാരി മിർസ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച സന്ദേശം നൽകി, ജനറൽ സെക്രട്ടറി അഹമ്മദ് യൂനുസ് സ്വാഗതവും ട്രെഷറർ സുശീല ജോസഫ് യോഗത്തിനു നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് കൾച്ചറൽ കൺവീനർ എബി കെ ചെറിയാന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കല പരിപാടികൾ അരങ്ങേറി. ബാലവേദി അംഗങ്ങളായ മിസ് ഷെറാസ്, ഇഖ്‌ലാസ് ആഷിർ, ആരോൺ വർഗീസ് എബി, ഓസ്റ്റിൻ ജോർജ് എബി, ആയുഷ് സന്ദീപ്, സാഹിൽ ഷഫീഖ് , നാദിർ യൂനുസ്, അനം ബഷീർ, ആഷ്‌ന ബഷീർ, ഇശൽ റിയാസ്, ശ്രേയ ജോസഫ്, ആദിദേവ് പ്രകാശൻ, ഷിറാസ് മുഹമ്മദ് , ഇഖ്‌ലാസ് മുഹമ്മദ് ഹാഷിർ, ഇതാൻ മനോജ് മാത്യു എന്നിവർ സംഘഗാനം, സംഘ നൃത്തം മാഞ്ചർ സീൻ ദൃശ്യാവിഷ്‌കാരം എന്നിവയിലൂടെ അരങ്ങിലെത്തി. സുശീല ജോസഫ് അണിയിച്ചൊരുക്കിയ മാഞ്ചർ സീൻ ദൃശ്യാവിഷ്‌കാരം ഏറെ പ്രശംസനീയമായിരുന്നു. WMF അംഗങ്ങൾ ചേർന്ന് കരോൾ ഗാനങ്ങൾ ആലപിച്ചു സാന്ത ക്ലോസിനെ വേദിയിലേക്ക് ആനയിച്ചു. സാന്ത ക്ലോസായി സന്ദീപ് വേഷമിട്ടു. റിഷാൻ റിയാസ് കീബോർഡ് വായിച്ചു.

ഗായകരായ മിർസ ഷെരീഫ്, മുംതാസ് അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഡബ്ലിയു എം എഫ് അംഗങ്ങളുടെ സ്വരമാധുരിയിലൂടെ സംഘഗാനം, ആഷിർ കൊല്ലം, ജോബി റ്റി ബേബി, എബി കെ ചെറിയാൻ, റെജി കുമാർ, വിവേക് എന്നിവർ ഇമ്പമേറിയ ഗാനങ്ങൾ ആലപിച്ചു.

ശിവൻ ഒറ്റപ്പാലം തിരക്കഥ എഴുതി സംവിധാനം ചെയ്ത ലഘു നാടകത്തിൽ ഷിബു ചാലക്കുടി, രേണുക ശിവൻ, സുശീല ജോസഫ് എന്നിവർ അരങ്ങിലെത്തി. സഹസംവിധാനം അഭിനവ് ആനന്ദും ശബ്ദ സംഗ്രഹണം ജോസെഫ് വര്ഗീസും ആമുഖ അവതരണം നജീബ് വെഞ്ഞാറമ്മൂടും നിർവഹിച്ചു.

വർഗീസ് ഡാനിയേൽ, മനോജ് മാത്യു , ബഷീർ അലി പരുത്തികുന്നൻ , ഷാനവാസ് വണ്ടൂർ, സജി കുര്യാക്കോസ്, നൗഷാദ് കാളികാവ്, വിലാസ് അടൂർ, ബാജി നെൽപ്പുരയിൽ, ഷിബു ജോർജ്, പ്രവീൺ എടക്കാട്, പ്രിയ സന്ദീപ്, റീജ ഷിബു, നൗഷാദ് അടൂർ, റിയാസ് കള്ളിയത്ത്, അബ്ദുൽ റഹ്‌മാൻ മാവൂർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

നൗഷാദ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments