Sunday, December 22, 2024
Homeപ്രവാസിബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

റിപ്പോർട്ടർ, രവി കൊമ്മേരി.

ദുബൈ: ജബൽ അലിയിലെ ബാഡ്മിന്റൺ കൂട്ടായ്മ ആയ സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ക്ലബും, ഡാബർ കമ്പനിയും ചേർന്ന് ദുബായ് ജബൽ അലി ഡി ഐ പി യിലുള്ള ” വീ മെറ്റ് സ്പോർട്സ് ക്ലബിൽ ” വെച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ക്ലബ് നടത്തുന്ന അഞ്ചാമത് ടൂർണമെന്റ് ആണ് ഇത്. യുഎഇ യിലെ 36 പ്രമുഖ ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കുകയുണ്ടായി. ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയായ 2000 ദിർഹംസും, ട്രോഫിയും ആബിദ് & നബിൽ ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും 1000 ദിർഹവും അഫ്സൽ & സഫീർ ടീം ആണ് കരസ്ഥമാക്കിയത് . ടൂർണമെൻറ്ലെ മികച്ച കളിക്കാരനായി അവിനാശ് തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ്ഭാരവാഹികളായ ബിജു, വിജി, സോജൻ, ജിബി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും കാണികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി . സ്റ്റാർ ഷോട്ട് ഷട്ലേഴ്സ് ബാഡ്മിന്റൺ ക്ലബിലെ മറ്റ് എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്നു.

റിപ്പോർട്ടർ,
രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments