Thursday, December 26, 2024
Homeപ്രവാസിവരയുടെ വരകൾക്കെന്തു ഭംഗി

വരയുടെ വരകൾക്കെന്തു ഭംഗി

രവി കൊമ്മേരി. യുഎഇ .

ദുബായ്: യു. എ.യിലെ കേരളത്തിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര’ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പുത്തൻ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് വർണ്ണ ശമ്പളമായ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ബ്രാൻഡിങ്ങിന്റെയും ഡിസൈനിങ്ങിന്റെയും പുതിയ രീതികളെ കുറിച് പ്രശസ്ത ബ്രാൻഡിംഗ് സ്പെഷ്യലിസ്റ് അഹമ്മദ് മാഷാലും പ്രീ പ്രസ്സ് & പാക്കേജിങ്ങിനെക്കുറിച് മുഹമ്മദ് ഷെരീഫും , വരാൻ പോകുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് ജോബി ജോയ് ജോർജ്, ജിയോ ജോൺ മുള്ളൂരും സംസാരിച്ചു, തുടർന്ന് വരയുടെ ആർടെക്സ് 2024 , വരയോണം 2024 എന്നിവയുടെ പോസ്റ്റർ പ്രകാശനം ക്രീയേറ്റീവ് ഡയറക്ടർ ടോണിറ്റ് തോമസ്, ആർ ജെ സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെമ്മനാട്, റിയാസ് കിൽട്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

വർക്ക്ഷോപ്പിന് എഴുപതോളം ഡിസൈനേർമാർ പങ്കെടുത്തു . വര യുഎഇ യുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട് , കൺവീനർ അൻസാർ മുഹമ്മദ്, ജയേഷ്, വിദ്യ, റിയാസ് , ഉനൈസ്, റിയാസ് മല്ലു , നാസർ, അനസ് റംസാൻ, നൗഫൽ പെരിന്തൽമണ്ണ, യാസ്‌ക്ക് ഹസ്സൻ , മുബഷിർ,ഷാഫ്‌നാസ്, അനുഷ, ശരീഫ്, നൗഫൽ നാക്, ഫിറോസ്, ഗോഡ് വിൻ, ഷംനാഫ് , ഷമീം, എന്നിവർ നേത്രത്വം നൽകി . ഭാവിയിൽ ഡിസൈനേർമാർക്ക് ഉപകാര പ്രദമാകുന്ന ഒട്ടനവധി പ്രോഗ്രാമുകൾക്ക് നേത്രത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

റിപ്പോർട്ടർ:
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments