Logo Below Image
Friday, January 24, 2025
Logo Below Image
Homeപ്രവാസിപ്രവാസമണ്ണിലെ മലയാള കാവ്യനടനം

പ്രവാസമണ്ണിലെ മലയാള കാവ്യനടനം

രവി കൊമ്മേരി. യുഎഇ

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ (കുമാരനാശാൻ നഗർ) അരങ്ങേറിയ ‘കാവ്യനടനം’ എന്ന കവിതാലാപന നൃത്താവിഷ്‌കാരണ പരിപാടി ശ്രദ്ധേയമായി.

രാജീവ് പിള്ള ആന്റ് ഫ്രന്റ്‌സും, മാഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ഷാർജയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗാന രചയിതാവ് ശരത്ചന്ദ്ര വർമ്മ, നടനും കാരികേച്ചറിസ്റ്റുമായ ജയരാജ് വാര്യർ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രദീപ് നെമ്മാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.

ഒറ്റപ്പാലം MLA കെ പ്രേംകുമാർ , കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാം, അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ് പുരയത്ത്, പിആർ പ്രകാശ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രോഗ്രാം ഡയരക്ടർ രാജീവ് പിള്ള സ്വാഗതവും എംജിസിഎഫ് പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളി നന്ദിയും പറഞ്ഞു. കൂടാതെ അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ്, ഡോ സൗമ്യ സരിൻ, കവി എൻഎസ് സുമേഷ് കൃഷ്ണൻ. ഗായിക ഇന്ദുലേഖാ വാര്യർ, ഒണ്ടാരിയോ എംഡി ശ്യാം വിശ്വനാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജ കെഎംസിസി പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി, എഴുത്തുകാരി ഷീലാ പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കവിതാലാപനവും സംഗിത ശില്പ്പവും കാണികൾക്ക് വേറിട്ടൊരു അനുഭവമായി. വയലാർ രാമവർമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് വയലാറിൻ്റെ നിരവധി കവിതകൾ വേദിയിൽ സംഗീതശില്പത്തോടുകൂടി അവതരിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മലയാള ഭാഷയുടെ മികവും മാധുര്യവും പ്രവാസമണ്ണിനെ കോരിത്തരിപ്പിച്ചു. അതിന് കാർമ്മികത്വം വഹിച്ചു കൊണ്ട് വയലാർ കുടുംബത്തിലെ ഇപ്പോഴത്തെ എഴുത്തിൻ്റെ കുലപതി വയലാർ ശരത്ചന്ദ്ര വർമയുടെ സാന്നിദ്ധ്യവും കൂടെ ആയപ്പോൾ പരിപാടി ഏറെ മികവുറ്റതായി. വേദികളിൽ നിറഞ്ഞാടിയ കലാരൂപങ്ങൾ കവിതകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. എടി പ്രദീപ് കുമാർ, കലാമണ്ഡലം അഞ്ജു, അനീഷ് അടൂർ, കൃഷ്ണപ്രിയ, സൗമ്യ വിപിൻ, കലാക്ഷേത്ര അശ്വതി വിവേക്, നന്ദ രാജീവ്, അനഘ, ആര്യ സുരേഷ് നായർ, ബീനാ സിബി, അനൂപ് മടപ്പള്ളി എന്നിവരാണ് കവിതാലാപനവും ദൃശ്യാവിഷ്‌കാരവും നടത്തിയത്.

റിപ്പോർട്ടർ.
രവി കൊമ്മേരി. യുഎഇ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments