Tuesday, January 28, 2025
Homeനാട്ടുവാർത്തചരിത്രകാരൻ അശോകൻ ചേമഞ്ചേരിക്ക് ആദരം.

ചരിത്രകാരൻ അശോകൻ ചേമഞ്ചേരിക്ക് ആദരം.

ഓരോ എഴുത്തുകാരനും ഓരോ താപസകനാണെന്നും ചരിത്രാന്വേഷണം എന്നത് ഒരു സപര്യയാണെന്നും ഇതിന് മുതിരുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണെന്നും കേരള പ്രാദേശിക ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.

സാധാരണക്കാരിൽ സാധാരണക്കാരാനായ, .ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്നു വന്ന ചരിത്രകാരൻ എന്നനേക്കൾ അന്വേഷണ കുതുകിയാണ് അശോകൻ ചേമഞ്ചേരി എന്ന് യോഗം വിലയിരുത്തി. പോർളിതിരി കോഴിക്കോടിന്റ് ആദ്യ രാജാവ്, ചേരമാൻ പെരുമാൾ, ജീവിത ശൈലീ രോഗങ്ങളും ആരോഗ്യവും, എന്താണ് ഹോമിയോപ്പതി, പ്രമേഹത്തെനേരിടാം ഭക്ഷണത്തിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച അശോകൻ ചേമഞ്ചേരിയെ അളകാപുരിയിൽ ചേർന്ന പ്രാദേശിക ചരിത്ര പഠന സമിതി യോഗം ആദരിച്ചു.
അശോകൻ ചേമഞ്ചേരി സമുചിതമായി മറുപടിപറഞ്ഞു.

പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ പ്രസിഡണ്ട് ടി.വി.രാജൻ അധ്യക്ഷത വഹിച്ചു. രമേഷ് കോട്ടായി, കെ.പി.കൃഷ്ണൻ കുട്ടി, പി രാമകൃഷ്ണൻ, വി.എം. മാത്യു, ഇമ്മാന്വൽ പള്ളത്ത്,, മോഹനൻ പുത്തഞ്ചേരി, കെ.പി. ആലി, ഉമ്മർ പി.എൻ, സുധീഷ് സുഗുണാനന്ദൻ, ജിതിനം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments