കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണപരിപാടികള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ. പി. ജയന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കു വെയ്ക്കല്‍ എന്നിവ നിര്‍വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ആര്‍. തുളസീധരന്‍ പിള്ള, അടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ബാബു,അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ബോയ്‌സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രെസ് സന്തോഷ് റാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി. സതികുമാരി, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവന്‍, ജോയിന്റ് സെക്രട്ടറി എന്‍.ആര്‍. പ്രസാദ്, സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എസ്. മീരാ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ഗവ എച് എസ് എസ്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജെ. സംഗീത് വരച്ച പി. എന്‍. പണിക്കരുടെ ചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറി. പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 നു ആരംഭിച്ചു ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ എഴിനു അവസാനിക്കുന്ന പരിപാടികളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.