Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംതൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശ്ശൂരിലെ പൊറുഞ്ഞിശ്ശേരിയിലാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാത്തതിനാലും വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് ഇരിങ്ങാലക്കുട പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട് സുജീഷിന് പ്രത്യേകിച്ച് ജോലി ഒന്നും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ ഒരു വളർത്ത് നായയും ഉണ്ട്. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ