Logo Below Image
Wednesday, June 25, 2025
Logo Below Image
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില പവന് 360 രൂപ വർധിച്ചു, 71,800 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വില പവന് 360 രൂപ വർധിച്ചു, 71,800 രൂപയായി

തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് വര്‍ധിച്ചത്. പവന് 360 രൂപയും ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 71800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8975 രൂപയും നല്‍കേണ്ടി വരും. കുറച്ചുനാളത്തെ ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പവന് ഇന്നലെ 1760 രൂപ വര്‍ധിച്ച് 71,440 രൂപയിലെത്തിയിരുന്നു.

ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ