കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ. വൈ, കേരള നോളജ് ഇക്കോണമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി എം.എം.എന്‍. എസ്.എസ് കോളജുമായി സഹകരിച്ചു നടത്തിയ തൊഴില്‍ മേളയില്‍ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
25 കമ്പനികളിലായി നിലവിലുള്ള ആയിരത്തിലധികം ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തിയത്. പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു വരെയുള്ള തൊഴില്‍ അവസരങ്ങളാണ് മേളയില്‍ ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി.ടി. അജോമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ തുളസി മണിയമ്മ, കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍, കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സ്മിത തോമസ് എന്നിവര്‍ പങ്കെടുത്തു.