Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംകേരള കോണ്‍ഗ്രസ് ബി ഏറണാകുളം ജില്ലാകമ്മറ്റി നേതാക്കള്‍ എന്‍സിപി യിലേക്ക്

കേരള കോണ്‍ഗ്രസ് ബി ഏറണാകുളം ജില്ലാകമ്മറ്റി നേതാക്കള്‍ എന്‍സിപി യിലേക്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് ബിയിലെ ജനാധിപത്യ വിരുദ്ധവും പാര്‍ട്ടിവിരുദ്ധവുമായ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാകമ്മറ്റിയിലെ 9 നിയോജക മണ്ഡല പ്രസിഡന്റുമാരും അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എന്‍സിപി യില്‍ ചേരുന്നു.

ജൂലൈ 19ന് വെള്ളിയാഴ്ച ഏറണാകുളം അദ്ധ്യാപകഭവനില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ബി നേതാക്കളടക്കം മുന്നൂറോളം പേര്‍ എന്‍സിപിയില്‍ ചേരും. എന്‍സിപി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ബി ഏറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ മാലിപ്പുറത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളാണ് എന്‍സിപിയില്‍ ചേരുന്നത്. ഏറണാകുളം ജില്ലയിലെ 9 നിയോജകമണ്ഡല കമ്മറ്റികളും ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തത്.

ഭാസ്‌കരന്‍ മാലിപ്പുറത്തിന് പുറമെ വൈപ്പിനില്‍ നിന്നുള്ള ടി എ കുഞ്ഞപ്പന്‍, സുശില്‍ സുലൈമാന്‍ ( എറണാകുളം ), ജോസ് തോമസ് ( തൃപ്പൂണിത്തുറ ), വി എ ചാക്കോ ( അങ്കമാലി ), ജിമ്മി ജോസ് ( അങ്കമാലി ), സെബാസ്റ്റിയന്‍ ( പെരുമ്പാവൂര്‍ ), ശാന്തി പി കുരുവിള ( തൃക്കാക്കര ) എം വി ഫൈസല്‍ ( കൊച്ചി ), ജസ്റ്റിന്‍ ( മലയാറ്റൂര്‍ ) എന്നിവരാണ് എന്‍സിപി യില്‍ ചേരുന്നത്. എന്‍സിപി യിലെ സംസ്ഥാന നേതാക്കളും ജില്ലാനേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ