Thursday, October 31, 2024
Homeകേരളംകാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇന്ന് 7 മണിയോടെ ചേറ്റുകുഴി ശങ്കരൻകാനം പെട്രോൾ ബങ്കിന് സമീപം വാഹനം തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.വണ്ടന്മേട് എസ്.ഐ എബി പി മാത്യു ഡാൻസാഫ് ടീം എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments