Wednesday, December 25, 2024
Homeകേരളംസംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്തിന് സമീപം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്.

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവർത്തന പുരോഗതി റിപ്പോർട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാൻ സ്വീകരിച്ച നടപടിയും കലക്ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.

കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീൻ്റെ അവസ്ഥയിൽ കൊച്ചി കോർപ്പറേഷനും റിപ്പോർട്ട് നൽകും. ജില്ലയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിൽ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂർത്തിയായിട്ടില്ലെന്ന് അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments