Friday, December 27, 2024
Homeകേരളംവീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ.

വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ.

ആലപ്പുഴ : വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ആര്യാട് പഞ്ചായത്ത് 18-ാം വാർഡ് അരശൻകടവ് വീട്ടിൽ വാടകക്ക് താമസിക്കുന്ന മനുക്കുട്ടൻ (39) അറസ്റ്റിലായത്. മനുക്കുട്ടന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി.

ഇവർ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ് അക്ബർ, ഇ കെ അനിൽ, ജി ജയകുമാർ, പ്രിവന്റീവ് ഓഫീസർ ബി എം ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച് മുസ്തഫ, അനിൽകുമാർ, ഷഫീഖ് കെ എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ എം വി വിജി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതേസമയം, അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടിയെന്ന് എക്‌സൈസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു. ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപി സജീവ് കുമാര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും പങ്കെടുത്തു. ചേര്‍ത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ 940 006 9483, 0478 – 2813 126 എന്നീ നമ്പറുകളില്‍ അറിയിക്കാമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എക്‌സൈസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments