Thursday, December 26, 2024
Homeകേരളംജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും ദരിദ്രജനവിഭാഗങ്ങളെ പരിഗണിക്കാനും കഴിയുന്ന കേന്ദ്ര ഭരണം ഉണ്ടാകണമെന്ന് ബിഷപ്പ് മാർ...

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും ദരിദ്രജനവിഭാഗങ്ങളെ പരിഗണിക്കാനും കഴിയുന്ന കേന്ദ്ര ഭരണം ഉണ്ടാകണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.

ഇരിങ്ങാലക്കുട : ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും മികച്ച കേന്ദ്ര ഭരണം ഉണ്ടാകാനുമാണ് നാം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . ദരിദ്രജനവിഭാഗങ്ങളെയും മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും പരിഗണിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയണം.

എല്ലാ സഭകൾക്കും ഒരേ നിലപാട് ഉണ്ടാകണമെന്നില്ലെന്ന് അടുത്ത കാലത്തായി ഉയർന്ന വിഷയങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചിലർ കേരള സ്റ്റോറിയും ചിലർ മണിപ്പൂർ സ്റ്റോറിയും പ്രദർശിപ്പിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാകാം ഇത്തരം വ്യത്യസ്ത നിലപാടുകൾ ഉയരുന്നത്. കേന്ദ്ര എജൻസികൾ തള്ളി കളഞ്ഞു എന്നത് കൊണ്ട് മാത്രം ലവ് ജിഹാദിൻ്റെ സാധ്യത തള്ളിക്കളയാൻ പറ്റില്ല. എജൻസികൾക്ക് തെളിവുകൾ കിട്ടണമെന്നില്ല. തെളിവുകൾ നൽകാതിരുന്നതുമാകാം.

വർഗ്ഗീയത ക്രിസ്താനിയുടെ ഭാഗത്ത് നിന്നായാലും മുസൽമാൻ്റെ ഭാഗത്ത് നിന്നായാലും ഹൈന്ദവൻ്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ല. അത് അക്രമങ്ങളിലേക്ക് മാത്രമേ വഴി തെളിയിക്കുകയുള്ളൂ. സാക്ഷരതയിൽ മുന്നിലുള്ള കേരളം വർഗ്ഗീയതയെ പ്രതിരോധിക്കുന്നതിൽ മുന്നിലാണെന്നതിൽ അഭിമാനിക്കാമെന്നും ബിഷപ്പ് പറഞ്ഞു. രൂപതയിലെ സീനിയർ വൈദികരോടൊപ്പം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് ബിഷപ്പ് വോട്ട് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments