Tuesday, December 24, 2024
Homeകേരളംമുന്നറിയിപ്പ് ഇല്ലാതെ KSEB വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി.

മുന്നറിയിപ്പ് ഇല്ലാതെ KSEB വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി.

മലപ്പുറം വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.

11500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിൽ 1500 കോഴികൾ ആണ് ചത്തൊടുങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ അബ്ദുള്ള പറഞ്ഞു

നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്.പകരം സംവിധാനം ഒരുക്കാനും കഴിയും.ഇത്തവണ അതുണ്ടായില്ല. ഭാഗീകമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാൽ ആണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശതീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments