Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംനിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ, സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.

നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ, സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി.

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ആലപ്പുഴയെ അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലെത്തിക്കുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തി.

കഴിഞ്ഞ കാലത്തെ ആശങ്കകളും നൊമ്പരങ്ങളും മറന്ന് സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥികൾ. കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. 9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി.പുതിയ അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ‌/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും.എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കൂറുകൾ ഉണ്ടാകും.

ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠനമണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത ആറ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 204 അധ്യയന ദിവസങ്ങൾ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യമായ ദിവസങ്ങളിൽ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ