Friday, December 27, 2024
Homeകേരളംഅഭിഭാഷകൻ കുളത്തിൽ മുങ്ങിമരിച്ചു.

അഭിഭാഷകൻ കുളത്തിൽ മുങ്ങിമരിച്ചു.

മൂവാറ്റുപുഴ (എറണാകുളം): നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപമുള്ള കുളത്തിൽ അഭിഭാഷകനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയവന ഏനാനെല്ലൂർ വാമറ്റത്തിൽ അഡ്വ. തോമാച്ചൻ ജെ വാമറ്റത്തിലാണ് (32) മരിച്ചത്.

തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാല ഭാഗത്ത് നിർമ്മിക്കുന്ന വീടിന് സമീപം ഇന്നലെ (ചൊവ്വ) വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

കൂട്ടുകാർ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചുവന്നപ്പോൾ തോമാച്ചനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സമീപത്തെ കുളത്തിൽ മുങ്ങിത്താഴ്ന്ന നിലയിൽ കണ്ടെത്തിയത്.

ഉടനെ തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാളിയാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.

ആയവന ഗ്രാമപഞ്ചായത്ത് പത്താംവാർഡ് മെമ്പർ അഗസ്റ്റിൻ തോമസിന്റെയും (ജോളി വാമറ്റം) റാണിയുടേയും മകനാണ്.

ഭാര്യ: ആനിക്കാട് കുന്നപ്പിള്ളിൽ കുടുംബാംഗം മരിയറ്റ്.
മക്കൾ: റെയ്ച്ചൽ, റിന്ന.
സംസ്കാരം പിന്നീട് ഏനാനെല്ലൂർ ബത്‌ലഹം പള്ളി സെമിത്തേരിയിൽ.

RELATED ARTICLES

Most Popular

Recent Comments