Monday, December 23, 2024
Homeകേരളംസംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിക്ക് ലീഡ്.

സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിക്ക് ലീഡ്.

കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കോൺ​ഗ്രസ് മുന്നേറ്റം തുടരുകയാണ്.
17 സീറ്റുകളിലാണ് കോൺ​ഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈടൻ 200000ൽ കൂടുതൽ വോട്ടുകൾക്ക് മുന്നിലാണ്.

സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂർ മണ്ഡലത്തിൽ സുരേഷ് ​ഗോപിയുമാണ് ലീഡ് ചെയ്യുന്നത്.സുരേഷ് ​ഗോപിയുടെ വോട്ട് 70,000 കടന്നു. തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്താണുള്ളത്. ഇടതുപക്ഷം കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്. ആലത്തൂരും ആറ്റിങ്ങലുമാണ് എൽ.ഡി.എഫ് മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments