Tuesday, November 26, 2024
Homeകേരളംജാ​ഗ്രതൈ; വരുന്നത് പനിക്കാലം, സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു.

ജാ​ഗ്രതൈ; വരുന്നത് പനിക്കാലം, സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 150 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യു​ണ്ട്. മ​ലേ​റി​യ, ഷി​ഗ​ല്ല, ഹെ​പ്പ​റ്റൈ​റ്റി​സ്-​ എ ​എ​ന്നി​വ​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​ക്കും എ​ലി​പ്പ​നി​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

കൊ​തു​കു​ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ച​ളി​യി​ലോ മ​ലി​ന​ജ​ല​ത്തി​ലോ ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ‘ഡോ​ക്‌​സി​സൈ​ക്ലി​ന്‍’ ക​ഴി​ക്ക​ണം. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ്​​ പ​ക​ർ​ച്ച​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ​മാ​സം 1150 പേ​ർ​ക്കാ​ണ്​ ​ഡെ​ങ്കി ബാ​ധി​ച്ച​ത്. അ​തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. 3760 പേ​ർ ഡെ​ങ്കി​ക്ക്​ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി. അ​തി​ൽ 10 പേ​ർ മ​രി​ച്ചു. എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 192 പേ​രി​ൽ എ​ട്ടു​ പേ​ർ മ​രി​ച്ചു.

സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​തേ​ടി​യ 121 പേ​രി​ൽ അ​ഞ്ചു മ​ര​ണ​വും ഉ​ണ്ടാ​യി. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ള​രെ വ്യാ​പ​ക​മാ​യി ​ഹെ​പ്പ​റ്റൈ​റ്റി​സ്-​എ പ​ട​രു​ക​യാ​ണ്. 2441 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 18 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ, സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി 6507 പേ​ർ ചി​കി​ത്സ​തേ​ടി​യ​തി​ൽ 18 പേ​ർ മ​രി​ച്ചു. ഇ​തി​നു​ പു​റ​​മെ, വെ​സ്റ്റ​നൈ​ൽ വൈ​റ​സും ഭീ​ഷ​ണി​യാ​യി ക​ട​ന്നെ​ത്തി. ഒ​മ്പ​തു പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​നു​ കീ​ഴ​ട​ങ്ങി. 22 പേ​ർ സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ തേ​ടി​യ​തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ജീ​വ​ഹാ​നി​യു​ണ്ടാ​യി. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 55 പേ​ർ​ക്കാ​ണ്​ മ​ലേ​റി​യ ബാ​ധി​ച്ച​ത്. അ​തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത്​ 20 പേ​രി​ൽ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ടു​ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി ര​ണ്ടു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments