ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മധുസൂദനൻ നമ്പൂതിരിയാണ് കോടിപതിയായത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനൻ നമ്പൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സമ്മാനം 5000 രൂപയായിരുന്നു.എം എ രാധാകൃഷ്ണൻ നായർ എന്ന ലോട്ടറി വിൽപനക്കാരൻ ഇരുപതേക്കർ കൃഷ്ണ ലോട്ടറി ഏജൻസിയിൽനിന്ന് വാങ്ങി വിൽപ്പന നടത്തിയ FT 506060 എന്ന നമ്പരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്.