Saturday, December 28, 2024
Homeകേരളംധന്യ വരയ്ക്കുകയാണ് 

ധന്യ വരയ്ക്കുകയാണ് 

കോട്ടയ്ക്കൽ.–16 വർഷമായി ദുബായിലുള്ള ധന്യ കെ.രാമകൃഷ്ണൻ, കോവിഡ് കാലത്തെ വിരസത അകറ്റാൻ കണ്ടെത്തിയ മാർഗമാണ് ചിത്രരചന. ഇന്ന് യുഎഇയിൽ തന്നെ ഏറെ തിരക്കുള്ള ചുമർചിത്ര (മ്യൂറൽ പെയിന്റിങ്)
കലാകാരിയാണ് ഈ കോട്ടയ്ക്കൽ ചീനംപുത്തൂർ സ്വദേശി. വിവിധയിടങ്ങളിലായി ഒട്ടേറെ ചിത്രപ്രദർശനം നടത്തി.

4 വർഷം മുൻപാണ് ആദ്യമായി ബ്രഷ് കയ്യിലെടുക്കുന്നത്. ശ്രീനാഥ് എന്ന ചിത്രകാരന്റെ കീഴിൽ ഓൺലൈൻ ആയാണ് പഠനത്തിന്റെ തുടക്കം. ദുബായിലുള്ള ഹരിഹരൻ സ്വസ്തികിന്റെ കീഴിൽ തുടർപഠനം. പീന്നീട്, ആ വഴിക്കായി ജീവിതത്തിന്റെ പോക്ക്. കഥകളിരൂപങ്ങളും തെയ്യക്കോലങ്ങളും കൃഷ്ണനും ക്രിസ്തുവും രാധയുമെല്ലാം യുവതിയുടെ കൈവിരലുകളിൽ നിന്നു പിറന്നത് “ജീവനോടെ”യാണ്. സാരി, ഷർട്ട്, കാൻവാസ് … പ്രതലം ഏതായാലും സൃഷ്ടികൾ അതിമനോഹരം. അക്രലിക് മാധ്യമമാണ് ചിത്രംവരയ്ക്കുപയോഗിക്കുന്നത്. ചിത്രങ്ങൾക്കു കേരളീയവിഷയങ്ങൾ തന്നെ വേണമെന്ന നിർബന്ധം ധന്യയ്ക്കുണ്ട്. മലയാളനാടിന്റെ മഹത്തായ സാംസ്കാരിക സമ്പന്നത പെയിന്റിങ്ങുകൾ വഴി അന്യനാടുകളിലെത്തിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. “ബ്രഹ്മ മ്യൂറൽസ് ” എന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴിയും രചനകൾ പരിചയപ്പെടുത്തുന്നുണ്ട്. ഒരു ചിത്രം ഒരുക്കുമ്പോൾ തന്നെ അടുത്ത സൃഷ്ടിക്കുള്ള വിഷയം മനസ്സിൽ കണ്ടെത്തിയിരിക്കും.

ഇതിനകം നടന്ന പ്രദർശനങ്ങളെല്ലാം ചിത്രകാരിക്ക് കൂടുതൽ ഊർജം നൽകിയവയാണ്. ഏറ്റവും ഒടുവിലായി ദുബായ് വേൾഡ് ട്രേഡ്സെന്ററിൽ നടന്ന “വേൾഡ് ആർട്ട് ” പ്രദർശനത്തിൽ പങ്കെടുത്ത് മുൻനിര കലാകാരൻമാരുടെ നിരയിലുമെത്തി. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കൈപ്പറമ്പിൽ രാമകൃഷ്ണന്റെയും റിട്ട. അധ്യാപിക രാധാമണിയുടെയും മകളാണ് ധന്യ (38).
ദുബായിൽ ജോലി ചെയ്യുന്ന സുമേഷ്കൃഷ്ണയാണ് ഭർത്താവ്. ആതിരയും പ്രണവും മക്കളാണ്.
– – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments