Thursday, September 19, 2024
Homeകേരളംകേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ ഫലമായി അതിശക്തമായ മഴ സാധ്യത

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ ഫലമായി അതിശക്തമായ മഴ സാധ്യത

തിരുവനന്തപുരം:കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി അതിശക്തമായ മഴ തുടരും. ഇന്നലെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയായിരുന്നു. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്‍റെ ഫലമായി വ്യാപകമായി ഇടിമിന്നലോടും കാറ്റോടു കൂടിയ മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

കേരള തീരത്തും കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച (19) വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില സമയത്ത് 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വ്യാഴം വെള്ളി ദിവസങ്ങളിൽ കർണാടക തീരത്ത് മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില സമയത്ത് 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും കർണാടക തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.

വെള്ളിയാഴ്ചവരെ മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഇന്ന് ഗൾഫ് ഓഫ് മാന്നാറും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments