Logo Below Image
Friday, April 25, 2025
Logo Below Image
Homeകേരളംആശങ്ക വേണ്ട ചാറ്റ് ബോട്ട് ഉണ്ടല്ലോ :സ്വാമീസ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു

ആശങ്ക വേണ്ട ചാറ്റ് ബോട്ട് ഉണ്ടല്ലോ :സ്വാമീസ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ്, ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് “സ്വാമീസ് ചാറ്റ് ബോട്ട്” തയ്യാറാക്കിയിട്ടുള്ളത്. 6238008000 എന്ന നമ്പറിൽ സന്ദേശം അയച്ച് വിവരങ്ങൾ അറിയാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ചാറ്റ് ബോട്ടിന്റെ സേവനം നേടാം .സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം നൽകുന്നു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക്, ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ്, വരുത്താനാകും. താമസം,വെർച്ച്വൽ ക്യു ,ഇടത്താവളങ്ങൾ ,അടുത്തുള്ള ക്ഷേത്രങ്ങൾ ) ,അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുക (പോലീസ് ,മെഡിക്കൽ, അപകടം /വാഹന തകരാറ്, കാണാതായ വ്യക്തി ,തീപിടുത്തം), ഭക്ഷണ നിരക്ക്, കെ എസ് ആർ ടി സി ബസ് സമയം, അടുത്തുള്ള സ്റ്റേഷനുകൾ ,മെഡിക്കൽ, പോലീസ് ,മോട്ടോർ വെഹിക്കിൾ ,ഭക്ഷ്യ സുരക്ഷാ,അഗ്നി സുരക്ഷാ ഹെല്പ് ലൈൻ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ചാറ്റ് ബോട്ടിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ