Wednesday, December 25, 2024
HomeKeralaറെയിൽവേ പാളത്തിൽ യുവതി മരിച്ച നിലയിൽ,​ ട്രെയിനിൽ നിന്ന് വീണതെന്ന് നിഗമനം*

റെയിൽവേ പാളത്തിൽ യുവതി മരിച്ച നിലയിൽ,​ ട്രെയിനിൽ നിന്ന് വീണതെന്ന് നിഗമനം*

കോഴിക്കോട് : വയനാട് സ്വദേശിയായ യുവതിയെ റെയിൽവേപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കല്പറ്റ കാവുംമന്ദം മഞ്ചുമലയിൽ വീട്ടിൽ ഐശ്വര്യ ജോസഫ് (30)​ ആണ് മരിച്ചത്. നേത്രാ വതി എക്‌സ്പ്രസിൽ നിന്ന് വീണതാകാമെ ന്നാണ് നിഗമനം. കാസർകോ‌‌ട് പള്ളിക്കര മാസ്‌തിഗുഡ്ഡ റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി യുവതിയെ പാളത്തിൽ വീണുകിടക്കുന്ന നിലയിൽകണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ഒൻപതിന് ശേഷമാണ്അപകടം നടന്നതെന്നാണ്കരുതുന്നത്.

നേത്രാവതി എക്സ്‌പ്രസ് കടന്നുപോയതിന് പിന്നാലെ ട്രെയിനിൽ നിന്ന്ഒരാൾ വീണിട്ടുണ്ടെന്ന് കാസർകോട് റെയിൽവേ പൊലീസ് രാത്രി പത്ത് മണിയോടെ ബേക്കൽ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന്എ സ്.ഐകെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്പാളങ്ങൾക്കിടയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഐശ്വര്യയെ കാസർകോ‌‌ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച ഹാൻഡ് ബാഗും പഴ്‌സും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ എച്ച്.ആർ മാനേജരാണ് ഐശ്വര്യ. മഞ്ചുമലയിൽ എ.വി. ജോസഫിന്റെയും മോളിയുടെയും മകളാണ് . സഹോദരി അക്സ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments