കൊച്ചി: ഒരുപാട് തിരക്കുകൾക്കിടയിൽ വീട്ടിലുള്ളവരുടെ സർഗ്ഗാത്മകത നമ്മൾ തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോകുന്നുവെന്ന് ജെസ്റ്റിസ് ബി. കെമാൽ പാഷ അഭിപ്രായപ്പെട്ടു. പൊതുവെ പത്രം വായന കുറയുന്നതായും വായനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതിന്റെ ഗൗരവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. നവ തൂലിക കലാസാഹിത്യ വേദിയുടെ മൂന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു.
നാം മനുഷ്യരായിത്തീരുക എന്നതായിരിക്കണം ലക്ഷ്യമെന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രൊഫ.എം കെ സാനു പറഞ്ഞു. ഇന്ദുലേഖ വാര്യർ മുഖ്യാഥിതിയായിരുന്നു. പ്രസിഡന്റ് വിഷ്ണു പകൽക്കുറി, സെക്രട്ടറി സജിനി മനോജ്, ബിനാജ് ഭാർഗവി, രേവതി സുരേഷ്, രാജു പുതനൂർ,രമ്യ മഠത്തിൽത്തൊടി ഉണ്ണികൃഷ്ണൻ ബാലരാമപുരം,ഷീജ രാധാകൃഷ്ണൻ, ബിന്ദു കെ വാരിത്ത്, രജിത രഞ്ജിത്ത്, വീണ സുനിൽ, വിജയലക്ഷ്മി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
രാജു പോൾ, കലാഭവൻ മണികണ്ഠൻ, രാജു പോൾ, വി . ആർ. രാജ്‌മോഹൻ, അനിൽ ടി. ആർ., ഗ്രീഷ്മ രാമചന്ദ്രൻ, വീണ സുനിൽ, ഷാജി ഇടപ്പള്ളി, മനോജ് കാട്ടാമ്പിള്ളി, പ്രസാദ് കുറ്റിക്കോട്, ദീപുരാജ് സോമനാഥു, അംബിക മുണ്ടൂർ, , വിഷ്ണു പാർവ്വതി, സജിനി മനോജ് എന്നിവർ പ്രസംഗിച്ചു.