Wednesday, December 25, 2024
HomeKeralaപത്തനംതിട്ട ജില്ലയിൽ രണ്ട് 110 കെ വി സബ്സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.

പത്തനംതിട്ട ജില്ലയിൽ രണ്ട് 110 കെ വി സബ്സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ അടൂർ, ഏനാത്ത് എന്നിവിടങ്ങളിൽ കെ എസ് ഇ ബി നിർമ്മിച്ച 110 കെ വി സബ്സ്റ്റേഷനുകൾ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി 2024 ജനുവരി 23 ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങിൽ ആൻ്റോ ആൻ്റണി എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ഏനാത്ത് സെൻ്റ് കുര്യാക്കോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. രാജൻ എൻ. ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിൽ രണ്ട് 110 കെ വി സബ്സ്റ്റേഷനുകളാണ് ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നത്.

പത്തനംതിട്ട മുതൽ അടൂർ വരെയുള്ള 12 കിലോമീറ്റർ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുകയും അടൂർ മുതൽ ഏനാത്ത് വരെയുള്ള 11 കിലോമീറ്റർ 66 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. അതിൻറെ തുടർച്ചയായാണ് അടൂർ 66 കെ വി സബ്സ്റ്റേഷനും ഏനാത്ത് 66 കെ വി സബ്സ്റ്റേഷനും ശേഷി വർദ്ധിപ്പിച്ച് 110 കെ വി നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

15 കോടി 45 ലക്ഷം രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ ഈ പദ്ധതികൾ യാഥാർഥ്യമായതോടെ അടൂർ സബ്സ്റ്റേഷൻ പരിധിയിലെ അടൂർ മുൻസിപ്പാലിറ്റിയുടെയും ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ഏനാത്ത് സബ്സ്റ്റേഷൻ പരിധിയിലെ ഏറത്ത്, കടമ്പനാട്, പട്ടാഴി, പട്ടാഴി വടക്കേക്കര, കുളക്കട, തലവൂർ, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments