Thursday, October 31, 2024
HomeKeralaനിമിഷ തമ്പി വധക്കേസ്; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.

നിമിഷ തമ്പി വധക്കേസ്; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.

നിമിഷ തമ്പി വധക്കേസില്‍ പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പ്രതിക്കെതിരെ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.

പറവുര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി മുര്‍ഷിദാബാദ് സ്വദേശിയാണ് പ്രതി ബിജു മൊല്ല.

2018 ജൂലൈ 30-ന് ആയിരുന്നു കൊലപാതകം നടന്നത്.
വാഴക്കുളം അന്തിനാട് സ്വദേശി നിമിഷ തമ്പിയെ മോഷണശ്രമത്തിനിടെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്

നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നിമിഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments