Wednesday, December 25, 2024
HomeKeralaകാണാതായ യുവതിയുടെ മൃതദേഹം വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ; കണ്ടെത്തി ആൺസുഹൃത്ത് അറസ്റ്റിൽ*

കാണാതായ യുവതിയുടെ മൃതദേഹം വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ; കണ്ടെത്തി ആൺസുഹൃത്ത് അറസ്റ്റിൽ*

വിതുര:  കാണാതായ യുവതിയുടെ മൃതദേഹം വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടിൽ കണ്ടത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച പുലർച്ചെയോടെ വീട്ടിൽനിന്നു പോയ സുനില വൈകീട്ടായിട്ടും മടങ്ങിവന്നില്ല. തുടർന്ന് സുനിലയുടെ മാതാപിതാക്കളും ഭർത്താവ് സിബിയും പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽനിന്നു കണ്ടെത്തിയത്.

ഇതിനിടെ, പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയിൽ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറി.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments