Sunday, December 22, 2024
HomeKeralaഈ ഗായികയ്ക്കു ഗുരുനാഥനില്ല.

ഈ ഗായികയ്ക്കു ഗുരുനാഥനില്ല.

കോട്ടയ്ക്കൽ.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല., അതിനാൽ എടുത്തുപറയാൻ ഗുരുനാഥൻമാരുമില്ല. എന്നിട്ടും മലയാളത്തിലും തമിഴിലുമായി ആറോളം സിനിമകളിൽ പാടി. പ്രമുഖ ഗായകർക്കൊപ്പം വിദേശ രാജ്യങ്ങളിൽ അടക്കമുളള ഗാനമേള വേദികൾ പങ്കിട്ടു. കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവന്റെയും ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ.പി.എസ്.സിന്ധുലതയുടെയും മകളായ പാർവതി ഗവേഷക വിദ്യാർഥി കൂടിയാണ്.
കൈമുതൽ പാരമ്പര്യത്തിന്റെ പിൻബലം
– – – – – – – – – – – – –
പാർവതിയുടെ അമ്മ സിന്ധുലത കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം പഠിച്ചിട്ടുണ്ട്. അമ്മ ചൊല്ലിക്കൊടുത്ത പാട്ടുകൾ കേട്ടാണ് വളർന്നത്. ശാസ്ത്രീയ
സംഗീത പഠനം എന്തുകൊണ്ടോ നടക്കാതെ പോയി.

സ്കൂൾ
പഠനസമയത്താണ് ചാനലുകളിൽ നടന്ന റിയാലിറ്റിഷോയിൽ പങ്കെടുത്ത് വിജയിയായത്. തമിഴിലെ വിജയ്
ടിവിയിലും മത്സരാർഥിയായി. വിജയ് ടിവിയിൽ നടത്തിയ മികച്ച പ്രകടനം കണ്ടാണ് തമിഴ് സിനിമകളിൽ അവസരം കിട്ടുന്നത്. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ തിരക്കേറിയ ഗായികയുമായി. “അർച്ചന 31 നോട്ട് ഔട്ട്” എന്ന സിനിമയിലെ “കല്യാണ മാനേ”,
“ഒരു പക്കാ കഥൈ” എന്ന തമിഴ് ചിത്രത്തിലെ “സിൻഡ്രല്ല” തുടങ്ങിയ പാട്ടുകൾ ഹിറ്റുകളാണ്. വിക്രം അഭിനയിച്ച് വിവിധ ഭാഷകളിൽ ഇറങ്ങിയ “കോബ്ര”, “പ്രതിനായകൻ”, “ഞാൻ സ്റ്റീവ് ലോപസ് ” “അൻപ അഴക” എന്നീ പടങ്ങളിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.
ഷഹബാസ് അമൻ, ഇമാൻ, സാംബശിവൻ, ശശിധരൻ, ഗൗതം, അരുൾ മുരുകൻ, ഗോപിസുന്ദർ തുടങ്ങിയ സംഗീത സംവിധായകരെല്ലാം പാർവതിയുടെ മധുരശബ്ദം നന്നായി ഉപയോഗിച്ചവരാണ്. എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോൻ, ശ്രീനിവാസൻ, മനോ, വിജയ് പ്രകാശ്, ഹരീഷ് രാഘവേന്ദ്ര തുടങ്ങിയ ഗായകർക്കൊപ്പം അമേരിക്ക, കാനഡ, ലണ്ടൻ, ആസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ, ശ്രീലങ്ക, ഖത്തർ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലെത്തി.

മികച്ച ഗവേഷക വിദ്യാർഥി
– – – – – – – – – –
സംഗീതസപര്യ തുടരുന്നതിനൊപ്പം മികച്ച ഗവേഷക വിദ്യാർഥി കൂടിയാണ് പാർവതി. ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാത്തമറ്റിക്സിലാണ് ഗവേഷണം. പ്രതിമാസം 80,000 രൂപ മിടുക്കിയായ ഈ വിദ്യാർഥിക്കു ഫെല്ലോഷിപ്പായി ലഭിക്കുന്നുണ്ട്. പഠന കാലയളവായ 5 വർഷത്തേക്കു 10 ലക്ഷം രൂപ റിസർച് ഗ്രാന്റായും കിട്ടുന്നു. ഭർത്താവ് അർജുൻ ഇതേ കോഴ്സിൽ തന്നെ പാർവതിയുടെ സഹപാഠിയാണ്.
– – – – – – – – – – 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments