തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് . ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ദിവസ വേതനക്കാരായ ഒരു സംഘം തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനകാരുടെ കൈയിൽ നിന്നാണ് മദ്യം വാങ്ങിയത്
മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെയും സസ്പെൻഡ് ചെയ്തു.