Friday, January 10, 2025
Homeഇന്ത്യമുംബെെ- ഹൗറ മെയിൽ പാളം തെറ്റി: ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്‌

മുംബെെ- ഹൗറ മെയിൽ പാളം തെറ്റി: ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്‌

മുംബെെ: ജാർഖണ്ഡിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന മുംബെെ- ഹൗറ മെയിലിന്റെ 18 ബോഗികൾ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചെയാണ് ജാർഖണ്ഡിൽ മുംബൈ-ഹൗറ മെയിലിൻ്റെ കോച്ചുകൾ പാളം തെറ്റിയത്. ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ചക്രധർപൂരിനടുത്തുള്ള ബാരാ ബാംബു ഗ്രാമത്തിൽ പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. പാളം തെറ്റിയ വിവരം അറിഞ്ഞയുടൻ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സമീപത്ത് മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയെന്ന വാർത്തയും വരുന്നുണ്ട്. ട്രെയിൻ പാളെ തെറ്റിയ വിവരം സ്ഥിരീകരിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) വക്താവ് ഓം പ്രകാശ് ചരൺ രംഗത്തെത്തി. രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

22 കോച്ചുകളുള്ള 12810 ഹൗറ-മുംബൈ മെയിലിൻ്റെ 18 കോച്ചുകൾ ആണ് പുലർച്ചെ പാളം തെറ്റിയതെന്നും 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരു പവർ കാറും ഒരു പാൻട്രി കാറുമാണ് അപകടത്തിൽ ഉൾപ്പെട്ടതെന്നു ഓം പ്രകാശ് ചരൺ ന്യൂസ് ഏജൻസികളോട് പറഞ്ഞു.

സമീപത്ത് മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ വാർത്തയും പുറത്തുവരുന്നുണ്ട്, എന്നാൽ രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു.

അപകടത്തിൽ പരിക്കേറ്റ ആറ് യാത്രക്കാർക്ക് ബരാബാംബുവിൽ എത്തിച്ച് വൈദ്യസഹായം നൽകി. മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ ഇപ്പോൾ ചക്രധർപൂരിലേക്ക് കൊണ്ടു പോയിരിക്കുകയാണെന്ന് മുതിർന്ന എസ്ഇആർ ഉദ്യോഗസ്ഥൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.പാളം തെറ്റാനുള്ള കാരണം അന്വേഷിച്ചു വരികയാണെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) വക്താവ് ഓം പ്രകാശ് ചരൺ അറിയിച്ചു. ഈ ഭാഗത്ത് കൂടി പോകുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മറ്റു ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുണ്ട്.പാളം തെറ്റിയതിനെ തുടർന്ന് രാവിലെ ആ റൂട്ടിലൂടെ പോകേണ്ടിയിരുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി.

ഹൗറ-കാന്തബൻജി ഇസ്പത് എക്‌സ്പ്രസ് (22861), ഖരഗ്പൂർ-ധൻബാദ് എക്‌സ്പ്രസ്, ഹവ്റ-ബർബിൽ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ. സൗത്ത് ബീഹാർ എക്‌സ്‌പ്രസ് (13288) വഴിതിരിച്ചുവിട്ടു, അസൻസോൾ ടാറ്റ മെമു പാസ് സ്‌പെഷ്യൽ ട്രെയിൻ (08173) അദ്രയിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്‌ത ട്രെയിനുകൾ ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments