Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഇന്ത്യമഹാരാഷ്ട്രയിൽ 86 പുതിയ കോവിഡ് കേസുകൾ, ആകെ 521 കേസുകൾ സ്ഥിരീകരിച്ചു: 6 മരണം

മഹാരാഷ്ട്രയിൽ 86 പുതിയ കോവിഡ് കേസുകൾ, ആകെ 521 കേസുകൾ സ്ഥിരീകരിച്ചു: 6 മരണം

മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം 86 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ജനുവരി മുതൽ സംസ്ഥാനത്താകെ കേസുകളുടെ എണ്ണം 521 ആയി. അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആറ് രോഗികൾ കോവിഡ് ബാധിച്ച് മരിച്ചു. ഒരാൾ പനിയും ശ്വാസതടസ്സവും മൂലമാണ് മരിച്ചത്.

നെഫ്രോട്ടിക് സിൻഡ്രോം, കാൻസർ, സെറിബ്രോവാസ്കുലർ രോഗം, ഡയബറ്റിക് കീറ്റോ അസിഡോസിസ്, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം തുടങ്ങിയ അടിസ്ഥാന അവസ്ഥകളുള്ള അഞ്ച് രോഗികൾ കൊമോർബിഡിറ്റികൾ മൂലമാണ് മരിച്ചത് എന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇതുവരെ 132 രോഗികൾ സുഖം പ്രാപിച്ചു, 383 കേസുകൾ സജീവമാണ്. ജനുവരി മുതൽ മുംബൈയിൽ 352 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ മെയ് മാസത്തിൽ മാത്രം 346 കേസുകൾ പോസിറ്റീവ് ആയി. മെയ് 28 ന് മുംബൈയിൽ 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു,

താനെയിൽ 24, പൂനെയിൽ 9, ചിഞ്ച്‌വാഡിൽ 3, നവി മുംബൈയിലും പിംപ്രി -4, കല്യാണിലും അഹമ്മദ്‌നഗറിലും 2, നാഗ്പൂരിലും റായ്ഗഡിലും 1 വീതം. ജനുവരി മുതൽ പൊതുജനാരോഗ്യ വകുപ്പ് 8,868 പരിശോധനകൾ നടത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ