ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനിന്റെ കോച്ചുകള്‍ക്കിടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചോരപുരണ്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പരിക്കേറ്റ ലക്ഷണങ്ങളില്ല. രാജധാനി കോംപ്ലക്‌സിന് സമീപത്തുനിന്ന് തിങ്കളാഴ്ചാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍പിഎഫ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കുട്ടിയുടെ മൃതദേഹം ഉടന്‍തന്നെ കലാവതി ആശുപത്രിയിലെത്തിച്ചു.
മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം എല്‍എച്ച്എംസി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പ്രസവിച്ചയുടനെ കുഞ്ഞിനെ മനഃപൂര്‍വം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.