കൊല്ലം:- ബംഗ്ലാദേശ് സ്വദേശി നസിറുൾ ഇസ്ലാം (35) , മനോവാർ ഹോട്ട്ചൻ എന്നിവരാണ് പിടിയിലായത്. ആയൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്.നസിറുൾ ഇസ്ലാമിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ആയൂരിൽ നിന്ന് പിടികൂടി അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു.
മനോവാർ ഹോട്ട്ചനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്.അസം സ്വദേശികൾ എന്ന വ്യാജേന കേരളത്തിൽ താമസിക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാകുന്നത്. ഇവരിൽ നിന്ന് ആധാർ കാർഡും പിടികൂടിയിട്ടുണ്ട്.
പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാനക്കാർ നടത്തുന്ന മൊബൈൽ ഷോപ്പുകൾ കേന്ദ്രികരിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണ്.