ന്യൂഡൽഹി: അപരിചിതയായ സ്‌ത്രീയെ “ഡാർലിങ്’ എന്നുവിളിക്കുന്നത് ലൈംഗികാതിക്രമമാണെന്ന് കൽക്കട്ട ഹൈക്കോടതി. സിംഗിൾ ബെഞ്ച് ജഡ്‌ജി ജസ്റ്റിസ് ജയ് സെൻഗുപ്‌തയുടെതാണ് വിധി.മദ്യലഹരിയിലായിരുന്ന ജനക് രാം എന്നയാൾ വനിതാ പൊലീസിനെ “ഡാർലിങ്’ എന്നുവിളിച്ചുവെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം.
പൊലീസ് കോൺസ്റ്റബിളായാലും അല്ലെങ്കിലും അപരിചിതരായ സ്‌ത്രീകളെ തെരുവിൽവച്ച് മദ്യലഹരിയിൽ “ഡാർലിങ്’ എന്നുവിളിക്കുന്നത് കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗികചുവയുള്ള പരാമർശമാണിതെന്നും ചൂണ്ടിക്കാട്ടി.